'ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്'; വര്‍ഗീയമായല്ലെങ്കില്‍ സന്തോഷം: ടൊവിനോ

ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍
'ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്'; വര്‍ഗീയമായല്ലെങ്കില്‍ സന്തോഷം: ടൊവിനോ


കുറഞ്ഞകാലം കൊണ്ട് മലയാള സിനിമയില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ യുവതാരമാണ്  ടൊവിനോ തോമസ്. വലിയൊരു ആരാധകവൃന്ദം ടൊവിനോയ്ക്കു ചുറ്റമുണ്ട്. സ്‌നേഹത്തോടെ ഇച്ചായാ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ആ വിളി തനിക്കത്ര പരിചയമില്ലെന്നും ടൊവിനോ എന്ന് വിളിക്കുന്നതാണ് ഇഷ്ടമെന്നും ടൊവിനോ പറഞ്ഞു.

ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍.ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണോ എന്ന് ടൊവിനോ ചോദിക്കുന്നു.ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്. ഇച്ചായന്‍ എന്നു എന്നെ വിളിക്കുമ്പോള്‍ അതൊരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഓക്കെയാണ്. പക്ഷേ മുസ്ലിമായാല്‍ ഇക്കയെന്നും ഹിന്ദുവായാല്‍ ഏട്ടനെന്നും ക്രിസ്ത്യാനിയായാല്‍ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് എനിക്കു താത്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ എന്റെ പേര് വിളിക്കാം. ടൊവിനോ എന്നു വിളിക്കാം. അല്ലെങ്കില്‍ ടൊവി എന്നും വിളിക്കാമെന്ന് ടൊവിനോ പറയുന്നു.

സിനിമയില്‍ വരുന്നതിനു മുമ്പോ അല്ലെങ്കില്‍ കുറച്ചു നാളുകള്‍ക്കു മുമ്പോ ഈ വിളി കേട്ടിട്ടില്ല. തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. ചെറുപ്പത്തില്‍ നമ്മള്‍ മമ്മൂക്ക, ലാലേട്ടന്‍ എന്നൊന്നുമല്ല, മോഹന്‍ലാലിന്റെ പടം, മമ്മൂട്ടിയുടെ പടം എന്നുതന്നെയാണ് പറയാറുള്ളത്. അവര്‍ വേറൊരു ലോകത്തുള്ളവരെ പോലെയാണ് കണക്കാക്കിയിരുന്നത്. അടുപ്പം തോന്നുമ്പോഴാണ് ഇക്ക, ഏട്ടന്‍ എന്നൊക്കെ വിളിക്കുന്നത്. പിന്നെ ഇച്ചായന്‍ എന്നുള്ള വിളി എനിക്കത്ര കേട്ടു പരിചയമില്ലാത്തതുകൊണ്ടാണ്. ഇപ്പോള്‍ പരിചയിച്ചു വരുന്നേയുള്ളൂ. വര്‍ഗീയതയുമായി ബന്ധപ്പെടുത്തിയല്ല ആ വിളിയെങ്കില്‍ സന്തോഷമേയുള്ളൂ.' ടൊവിനോ തോമസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com