'എന്നെയൊന്നും ആരും ഇങ്ങനെയുള്ള ചടങ്ങുകളിലേക്ക് വിളിക്കാറില്ല' അന്ന് ഇന്ദ്രന്‍സ് പറഞ്ഞു; അടൂര്‍ പ്രകാശിന്റെ കുറിപ്പ്

ഇന്ദ്രന്‍സിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്
'എന്നെയൊന്നും ആരും ഇങ്ങനെയുള്ള ചടങ്ങുകളിലേക്ക് വിളിക്കാറില്ല' അന്ന് ഇന്ദ്രന്‍സ് പറഞ്ഞു; അടൂര്‍ പ്രകാശിന്റെ കുറിപ്പ്

ലയാളസിനിമയുടെ അഭിമാനമാണ് നടന്‍ ഇന്ദ്രന്‍സ്. ഓരോ സിനിമയിലൂടെയും മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ നിന്ന് താരത്തിന് അംഗീകാരം ലഭിക്കുന്നത്. ഇന്ദ്രന്‍സിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ മണ്ഡലത്തിലെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് അടൂര്‍ പ്രകാശ് പങ്കുവെച്ചിരിക്കുന്നത്. താന്‍ ആത്ര വലിയ നടന്‍ ഒന്നും അല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ചടങ്ങുകളിലേക്ക് തന്നെ ആരും വിളിക്കാറില്ല എന്നാണ് സദസ്സിനോട് അദ്ദേഹം പറഞ്ഞത്. 

സംവിധായകന്‍ ഡോ. ബിജുവിന്റെ വെയില്‍ മരണങ്ങളാണ് ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയത്. സിനിമയ്ക്ക് ഔട്ട്‌സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരമാണ് സ്വന്തമാക്കിയത്. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ മലയാള ചിത്രമാണ് വെയില്‍ മരങ്ങള്‍. 

അടൂര്‍ പ്രകാശിന്റെ കുറിപ്പ്

ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് കോന്നി ഫെസ്റ്റില്‍ മുഖ്യാതിഥിയായി ശ്രീ. ഇന്ദ്രന്‍സ് എത്തിയപ്പോള്‍ നിറഞ്ഞു കവിഞ്ഞ സദസ്സിനോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു ''എന്നെയൊന്നും ആരും ഇങ്ങനെയുള്ള ചടങ്ങുകളിലേക്ക് വിളിക്കാറില്ല, കാരണം ഞാന്‍ അത്ര വലിയ നടന്‍ ഒന്നുമല്ലല്ലോ'' ഈ എളിമയാണ് തുടര്‍ന്നുള്ള അവാര്‍ഡുകളും ഈശ്വര അനുഗ്രഹങ്ങളും... ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ.. അഭിനന്ദനങ്ങള്‍!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com