കാട്, മഞ്ഞ്, തണുപ്പ്: നിറങ്ങളും പ്രണയവും നിറച്ച് ലൂക്കയിലെ അടുത്തഗാനം

സൂരജ് കുറുപ്പ് സംഗീതം നല്‍കിയ നീയില്ലാ നേരം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിനാരായണനാണ്.
കാട്, മഞ്ഞ്, തണുപ്പ്: നിറങ്ങളും പ്രണയവും നിറച്ച് ലൂക്കയിലെ അടുത്തഗാനം

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലൂക്ക. ആദ്യഗാനത്തിന് പിന്നാലെ ലൂക്കയിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. പ്രണയത്തിരയില്‍ ഭാരമില്ലാതെ ഒലിച്ച് പോകുന്ന ഫീലുള്ള ഗാനം വളരെപ്പെട്ടെന്നാണ് യൂട്യൂബില്‍ തരംഗമായത്. 

സൂരജ് കുറുപ്പ് സംഗീതം നല്‍കിയ നീയില്ലാ നേരം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിനാരായണനാണ്. കേള്‍ക്കാനും കാണാനും ഒര് പോലെ സുഖമുള്ള ഈ ഗാനരംഗത്തില്‍ ഏറ്റവുമൊടുവില്‍ അഹാന കൃഷ്ണനും ടൊവിനോ തോമസും പ്രത്യക്ഷപ്പെടുന്നുണ്ട്. 

അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സ്‌റ്റോറീസ് ആന്‍ഡ് തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവരാണ്. ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നത് അഹാനയാണ്. 

നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം,പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലൂക്ക ജൂണ്‍ 28ന് തീയേറ്ററുകളിലെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com