'അതൊരു വലിയ കഥയാണ് മോനേ'; പതിനെട്ടാം പടി ട്രെയ്‌ലര്‍ ഹിറ്റ് 

ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും 
'അതൊരു വലിയ കഥയാണ് മോനേ'; പതിനെട്ടാം പടി ട്രെയ്‌ലര്‍ ഹിറ്റ് 

ങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം രണ്ട് സ്കൂളുകൾ തമ്മിലുള്ള ശത്രുതയുടെയും പോരിന്റെയും കഥയാണെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ദുല്‍ഖര്‍ സല്‍മാനാണ് ട്രെയ്‌ലര്‍ പങ്കുവച്ചത്.

മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയാമണി,​അഹാന കൃഷ്ണ, മനോജ് കെ ജയൻ, മണിയൻപിള്ള, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വൻ താരനിരതന്നെയാണ് ചിത്രത്തിൽ എത്തുന്നത്. ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിൽ 65ഓളം പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. 

മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും തമിഴ് നടൻ ആര്യയും അതിഥിവേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 'ജോണ്‍ എബ്രഹം പാലയ്ക്കല്‍' എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്. ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർ‌ത്തകർ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com