വളര്‍ത്തുനായക്കൊപ്പം സല്‍മാന്‍ ഖാന്‍; ഫ്രഞ്ച് ബുള്‍ ഡോഗിനെ ഏറ്റെടുത്ത് ആരാധകര്‍ 

വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സല്‍മാന്‍
വളര്‍ത്തുനായക്കൊപ്പം സല്‍മാന്‍ ഖാന്‍; ഫ്രഞ്ച് ബുള്‍ ഡോഗിനെ ഏറ്റെടുത്ത് ആരാധകര്‍ 

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നായ്ക്കളോടുള്ള പ്രിയം പുതിയ വാര്‍ത്തയല്ല. പലപ്പോഴും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ അവയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വളര്‍ത്തുനായക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സല്‍മാന്‍. 

ഇന്നലെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഫ്രഞ്ച് ബുള്‍ ഡോഗിനൊപ്പമുള്ള ചിത്രം താരം ആരാധകരുമായി പങ്കുവച്ചത്. ഏറ്റവും സ്‌നേഹമുള്ള, കൂറുള്ള, നിസ്വാര്‍ത്ഥ ജീവിക്കൊപ്പം സമയം ചിലവിടുന്നു എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 12 ലക്ഷത്തിലധികം പേര്‍ ചിത്രത്തിന് ലൈക്ക് അടിച്ചുകഴിഞ്ഞു. 

സല്‍മാന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് വളര്‍ത്തുനായകള്‍ 2009ലാണ് ചത്തത്. മൈ സണ്‍, മൈ ജാന്‍ എന്നായിരുന്നു സല്‍മാന്‍ അവയെ വിളിച്ചിരുന്നത്. മറ്റൊരു വളര്‍ത്തുനായ ലവ്വിനെ സല്‍മാന് കഴിഞ്ഞ വര്‍ഷമാണ് നഷ്ടപ്പെട്ടത്. 

 
 
 
 
 
 
 
 
 
 
 
 
 

Spending time with the most loving, loyal and selfless species.

A post shared by Salman Khan (@beingsalmankhan) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com