'ഈ ഭ്രാന്തിലേക്ക് മടങ്ങണം'; ടൈംസ്‌ സ്‌ക്വയറില്‍ മഞ്ജുവിനൊപ്പം പൂര്‍ണിമ, വൈറലായി ചിത്രങ്ങൾ 

ആ നാളുകളിലേക്ക് തിരിച്ചുപോകാം എന്നാണ് മഞ്ജുവിന്റെ വാക്കുകൾ
'ഈ ഭ്രാന്തിലേക്ക് മടങ്ങണം'; ടൈംസ്‌ സ്‌ക്വയറില്‍ മഞ്ജുവിനൊപ്പം പൂര്‍ണിമ, വൈറലായി ചിത്രങ്ങൾ 

ന്യൂയോർക്കിലെ  ടൈംസ്‌ സ്ക്വയറിൽ നിന്ന് നടി മഞ്ജു വാര്യറും പൂർണിമ ഇന്ദ്രജിത്തും പകർത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം നടത്തിയ യാത്രയിലെ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. 

'നോക്കൂ, ഇന്നെന്റെ ഗ്യാലറിയിൽ പൊങ്ങി വന്ന ഓർമ്മകൾ എന്താണെന്ന്', എന്ന് കുറിച്ചാണ് മഞ്ജുവിനെ ടാഗ് ചെയ്തുള്ള പോസ്റ്റ് പൂര്‍ണിമ തുടങ്ങിയത്."കഴിഞ്ഞ വർഷം ഇതേ ദിവസം.​ ദയവായി ആരെങ്കിലും ഞങ്ങളെയൊരു ടൈം മെഷീനിൽ കയറ്റി വിടാവോ? ഈ ഭ്രാന്തിലേക്ക് മടങ്ങാൻ​ എനിക്കാഗ്രഹമുണ്ട്!! നമ്മുടെ ബാഗുകൾ‌ വീണ്ടും പായ്ക്ക് ചെയ്യാൻ സമയമായി,” മഞ്ജുവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പൂർണിമ കുറിച്ചു.

പൂർണിമ പങ്കുവച്ച ചിത്രങ്ങൾ മഞ്ജുവിനെയും ന്യൂയോർക്ക് യാത്രയിലെത്തിച്ചു. ആ നാളുകളിലേക്ക് തിരിച്ചുപോകാം എന്നാണ് മഞ്ജുവിന്റെ വാക്കുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com