പിങ്ക് സാരിയില്‍ അതിമനോഹരിയായി പ്രിയങ്ക: നികിന്റെ സഹോദരന്റെ വിവാഹത്തിന് പ്രിയങ്കയാണ് താരം

ലോകപ്രശസ്ത വെബ്‌സീരിസായ ഗെയിം ഓഫ് ത്രോണ്‍സില്‍ സാന്‍സ സ്റ്റാര്‍ക്കായി എത്തിയ സോഫി ടര്‍ണര്‍ ആണ് പോപ്പ് ഗായകനായ ജോ ജൊനാസിന്റെ വധു. 
പിങ്ക് സാരിയില്‍ അതിമനോഹരിയായി പ്രിയങ്ക: നികിന്റെ സഹോദരന്റെ വിവാഹത്തിന് പ്രിയങ്കയാണ് താരം

നിക് ജൊനാസിന്റെ സഹോദരന്‍ ജോ ജൊനാസിന്റെ വിവാഹത്തിന് ഏറ്റവും ശ്രദ്ധനേടിയത് പ്രിയങ്ക ചോപ്രയായിരിക്കും. എല്ലാവരില്‍ നിന്നും വ്യത്യസ്തയായി ഇന്ത്യന്‍ വേഷമായ സാരിയായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്.  ഫ്രാന്‍സിലെ സരിയന്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

കഴിഞ്ഞ മെയ് ഒന്നിന് ലളിതമായ ചടങ്ങില്‍ ഇവരുടെ ആദ്യ വിവാഹം നടന്നിരുന്നു. ലോകപ്രശസ്ത വെബ്‌സീരിസായ ഗെയിം ഓഫ് ത്രോണ്‍സില്‍ സാന്‍സ സ്റ്റാര്‍ക്കായി എത്തിയ സോഫി ടര്‍ണര്‍ ആണ് പോപ്പ് ഗായകനായ ജോ ജൊനാസിന്റെ വധു. 

ചടങ്ങിലെ പ്രിയങ്കയുടെ ലുക്ക് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഇളം പിങ്ക നിറത്തിലുള്ള സാരി ധരിച്ച് ദേശി ലുക്കിലാണ് പ്രിയങ്ക വിവാഹത്തിന് തിളങ്ങിയത്. കറുത്ത സ്യൂട്ടും കോട്ടുമായിരുന്നു നിക്കിന്റെ വേഷം. സബ്യസാചി ഡിസൈനറാണ് പ്രിയങ്കയുടെ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

വധൂവരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചിരിച്ചു നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗെയിം ഓഫ് ത്രോണ്‍സില്‍ ആര്യ സ്റ്റാര്‍ക്കായി സോഫിയുടെ കൂടെ അഭിനയിച്ച മെയ്‌സി വില്യംസായിരുന്നു വധുവിന്റെ തോഴിയായി എത്തിയത്. ഈഫല്‍ ടവറിന്റെ മുന്‍പില്‍ നിന്നുള്ള സോഫിയുടെയും ജോയുടെയും ചിത്രങ്ങളെല്ലാം തന്നെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com