'ആരവ'മുയരുന്നു; ജോസഫിനുശേഷം ടൊവിനോയ്ക്കൊപ്പം ഷാഹി കബീർ 

നവാ​ഗതനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ
'ആരവ'മുയരുന്നു; ജോസഫിനുശേഷം ടൊവിനോയ്ക്കൊപ്പം ഷാഹി കബീർ 

ജോജു ജോസഫ് തകർത്തഭിനയിച്ച ജോസഫ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തിരക്കഥാകൃത്ത് ഷാഹി കബീർ ചുതിയ ചിത്രവുമായി എത്തുന്നു. ആരവം എന്നാണ് ചിത്രത്തിന്റെ പേര്. നവാ​ഗതനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. നടി മഞ്ജു വാര്യരാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. 
 
ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയിലാണ് ചിത്രത്തിന്റെ പേര് ഒരുക്കിയിരിക്കുന്നത്. ആരവം ഒരു ദേശത്തിന്റെ താളം എന്നാണ് ടൈറ്റിൽ. യുവതാരം ടൊവീനോ തോമസാണ് ചിത്രത്തിൽ നായകൻ. ആരവത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മലയാളം മൂവി മേക്കേഴ്‌സ്, അച്ചിച്ച ഫിലിംസ് എന്നിവ ചേർന്നാണ് ചിത്രം ഒരുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com