'ഞാന്‍ ചുംബിക്കുന്നതു കണ്ട് അമ്മ കരഞ്ഞു'; തുറന്നു പറഞ്ഞ് കാര്‍ത്തിക് ആര്യന്‍

പ്യാര്‍ ക പുന്‍ച്‌നമ എന്ന സിനിമയിലെ കിസ്സിങ് സീന്‍ കണ്ടാണ് അമ്മ കണ്ണീരണിഞ്ഞത്
'ഞാന്‍ ചുംബിക്കുന്നതു കണ്ട് അമ്മ കരഞ്ഞു'; തുറന്നു പറഞ്ഞ് കാര്‍ത്തിക് ആര്യന്‍

ബോളിവുഡിലെ പുതിയ താരോദയം കാര്‍ത്തിക് ആര്യന് ആരാധകര്‍ നിരവധിയാണ്. ബോളിവുഡ് സുന്ദരിമാര്‍ വരെ ഈ യുവനടന്റെ ആരാധക ലിസ്റ്റിലുണ്ട്. സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍ കാര്‍ത്തിക്കിനെ ഡേറ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് തുറന്നു പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പുതിയ ചിത്രം ലുക്കാ ചുപ്പി തീയെറ്ററില്‍ എത്തുന്നത് കാത്തിരിക്കുകയാണ് താരം. കൃതി സനനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒരുമിച്ച് ജീവിച്ച് തുടങ്ങാന്‍ തീരുമാനിക്കുന്ന കമിതാക്കളുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. 

സിനിമയിലെ തന്റെ ചുംബന രംഗം കണ്ട് അമ്മ കരഞ്ഞിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കാര്‍ത്തിക ആര്യന്‍. പ്യാര്‍ ക പുന്‍ച്‌നമ എന്ന സിനിമയിലെ കിസ്സിങ് സീന്‍ കണ്ടാണ് അമ്മ കണ്ണീരണിഞ്ഞത്. അമ്മ മാത്രമല്ല മുത്തശ്ശിയും സിനിമയിലെ തന്റെ പ്രണയരംഗങ്ങള്‍ കണ്ട് വിഷമത്തിലായി. സിനിമയ്ക്ക് വേണ്ടി പഠനം ഉപേക്ഷിച്ചതുകൊണ്ടും സ്‌ക്രീനില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതുമാണ് ഇരുവരേയും വിഷമിപ്പിച്ചത് എന്നാണ് കാര്‍ത്തിക് പറയുന്നത്. 

അമ്മ മാലയുമായി കാര്‍ത്തിക്കിന് മികച്ച ബന്ധമാണുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ അമ്മയുമായുള്ള ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. അവസാനത്തെ സിനിമ സോനു കെ ടിടു കി സ്വീറ്റിയുടെ വിജയം അമ്മയോടൊപ്പം ചേര്‍ന്നാണ് കാര്‍ത്തിക് ആഘോഷിച്ചത്. ഈ ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയതോടെ താരത്തിന് കൈ നിറയെ അവസരമാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KARTIK AARYAN (@kartikaaryan) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com