'നിശബ്ദരായി ഇരിക്കുന്നവര്‍ മറ്റുള്ളവരെ പിന്തുണയ്ക്കുന്നു എന്ന് കരുതരുത്'; ചലച്ചിത്ര അവാര്‍ഡ് ജൂറിയിലെ തര്‍ക്കത്തെക്കുറിച്ച് നവ്യ നായര്‍ 

ചടങ്ങിലെ അസാന്നിധ്യംകൊണ്ട് നടി നവ്യ നായരും ശ്രദ്ധിക്കപ്പെട്ടു. അവാര്‍ഡ് പ്രഖ്യാപനത്തിലെ അഭിപ്രായവ്യത്യാസം കൊണ്ടാണ് ചടങ്ങില്‍ നിന്ന് താരം വിട്ടുനിന്നത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ 
'നിശബ്ദരായി ഇരിക്കുന്നവര്‍ മറ്റുള്ളവരെ പിന്തുണയ്ക്കുന്നു എന്ന് കരുതരുത്'; ചലച്ചിത്ര അവാര്‍ഡ് ജൂറിയിലെ തര്‍ക്കത്തെക്കുറിച്ച് നവ്യ നായര്‍ 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ജൂറി അംഗങ്ങള്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ പുറത്തുവന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നിയുടെ അസാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് കുമാര്‍ സാഹ്നി ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് എന്ന് അക്കാദമി വ്യക്തമാക്കിയത്. എന്നാല്‍ ചില അവാര്‍ഡ് നിര്‍ണയത്തില്‍ മറ്റ് അംഗങ്ങളുമായി ഉണ്ടായ തര്‍ക്കമാണ് വിട്ടുനില്‍ക്കാന്‍ കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതുപോലെ ചടങ്ങിലെ അസാന്നിധ്യംകൊണ്ട് നടി നവ്യ നായരും ശ്രദ്ധിക്കപ്പെട്ടു. അവാര്‍ഡ് പ്രഖ്യാപനത്തിലെ അഭിപ്രായവ്യത്യാസം കൊണ്ടാണ് ചടങ്ങില്‍ നിന്ന് താരം വിട്ടുനിന്നത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നവ്യ നായര്‍. ജൂറി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതിനെക്കുറിച്ച് പറയാനാവില്ല എന്നുമാണ് താരം പറയുന്നത്. 

ജനാധിപത്യപരമായ രീതിയിലായിരുന്നു വിജയികളെ തെരഞ്ഞെടുത്തത്. ജൂറിയില്‍ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് അന്തിമ തീരുമാനമായി എടുത്തത്. ' നവ്യ വ്യക്തമാക്കി. തന്നെ ഏല്‍പ്പിച്ച ജോലി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അംഗങ്ങള്‍ക്കിടയിലെ തര്‍ക്കത്തെക്കുറിച്ച് നവ്യ പറയുന്നത് ഇങ്ങനെ; 'ജൂറി മെമ്പര്‍മാരുടെ നിശബ്ദതയെ സംസാരിക്കുന്ന മറ്റ് അംഗങ്ങളോടുള്ള പിന്തുണയായി വിലയിരുത്തരുത്. നിശബ്ദരായിരിക്കുന്നു എന്നു കരുതി ഞങ്ങള്‍ ചെയര്‍മാനെ ഒറ്റപ്പെടുത്തുന്നു എന്ന് അര്‍ത്ഥമില്ല. ഞാന്‍ പ്രസ് മീറ്റില്‍ പങ്കെടുക്കാതിരുന്നത് പെട്ടെന്ന് മുംബൈയിലേക്ക് മടങ്ങേണ്ടതുള്ളതുകൊണ്ടാണ്.'

മികച്ച സംവിധായകനെ നിര്‍ണയിക്കുന്നതിനിടയിലാണ് ജൂറി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുത്തത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കാന്തന്‍ ദി ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ സി ഷെരീഫിനെ മികച്ച സംവിധായകനാക്കണമെന്നാണ് കുമാര്‍ സാഹ്നി നിര്‍ദ്ദേശിച്ചത്. എന്നാല്‍ മറ്റ് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ രോക്ഷാകുലനായി അദ്ദേഹം വിധി നിര്‍ണയത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മികച്ച നടനെ നിര്‍ണ്ണയിച്ചത് വോട്ടെടുപ്പിലൂടെയാണെന്നും നാല് വോട്ടുകള്‍ വീതം നേടിയാണ് ജയസൂര്യയും സൗബിനും അവാര്‍ഡ് നേടിയതെന്നും അക്കാദമിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ജൂറി ചെയര്‍മാനും അക്കാദമി സെക്രട്ടറിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com