പുരസ്കാരത്തിന് പുറമേ മറ്റൊരു സന്തോഷവും; ഇഷ്ടവാഹനം സ്വന്തമാക്കി നിമിഷ 

ബെൻസിന്റെ എ ക്ലാസ് ഹാച്ച്ബാക്ക് മോഡലാണ് നിമിഷ സ്വന്തമാക്കിയത്
പുരസ്കാരത്തിന് പുറമേ മറ്റൊരു സന്തോഷവും; ഇഷ്ടവാഹനം സ്വന്തമാക്കി നിമിഷ 

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന് പുറമേ മറ്റൊരു സന്തോഷവും കൂടെ സ്വന്തമാക്കിയിരിക്കുകയാണ് നടി നിമിഷ സജയൻ. ഇഷ്ടവാഹനമായ മെഴ്സിഡസ് ബെൻസ് സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. 

ബെൻസിന്റെ എ ക്ലാസ് ഹാച്ച്ബാക്ക് മോഡലാണ് നിമിഷ സ്വന്തമാക്കിയത്. കേരളത്തിൽ ഏകദേശം 28 ലക്ഷം രൂപ വിലവരുന്ന എ ക്ലാസിന്റെ ഡീസൽ വകഭേദമായ A200d മോഡലാണ് നിമിഷ സ്വന്തമാക്കിയത്. 

ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയമികവാണ് ഈ വർഷത്തെ സംസ്ഥാന സർക്കാർ പുരസ്കാരത്തിന് നിമിഷയെ അർഹാക്കിയത്. ചോലയിൽ സ്കൂൾ കുട്ടിയുടെ വേഷത്തിലെത്തിയ നിമിഷ ഒരു കുപ്രസിദ്ധ പയ്യനിൽ തുടക്കകാരിയായ അഭിഭാഷകയായാണ് വേഷമിട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com