വാരിക്കുഴിയിലെ കൊലപാതകം ചൈനയിലേക്ക്; റിലീസ് വിവരം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ഫെബ്രുവരി 22 ന് തീയെറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
വാരിക്കുഴിയിലെ കൊലപാതകം ചൈനയിലേക്ക്; റിലീസ് വിവരം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

മിത് ചക്കാലക്കല്‍, അമീറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രജീഷ് മിഥില ഒരുക്കിയ വാരിക്കുഴിയിലെ കൊലപാതകം ഇന്ത്യയും കടന്ന് ചൈനയില്‍ റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയിലാണ് ചിത്രം ചൈനയില്‍ റിലീസിന് ഒരുങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്. ഫെബ്രുവരി 22 ന് തീയെറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ ലാല്‍, ലെന, ദിലീഷ് പോത്തന്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇതാണ് ഏറ്റവും വെല്ലുവിളിയെന്നും നിര്‍മാതാക്കളായ സുജീഷ് കോലതൊടിയും ഷിബുദേവ് ദത്തും പറഞ്ഞു. ചിത്രത്തിന് തീയെറ്റര്‍ ലഭിക്കുന്നില്ലെന്ന് സിനിമയിലെ നായകനായ അമിത് ചക്കാലക്കല്‍ പറഞ്ഞു. കടുത്ത പ്രതിസന്ധികള്‍ നേരിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

പാട്ടുകള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നതിനാല്‍ തന്നെയാണ് ശ്രേയാ ഘോഷാല്‍ ചിത്രത്തിലെ ഗാനമാലപിക്കാന്‍ എത്തിയത്. ചിത്രത്തിലെ പാട്ട് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് തിരിച്ചുവരവിലെ അംഗീകാരമാണെന്നും സംഗീതസംവിധായകന്‍ മെജോ ജോസഫ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com