'ആ ചിരി കണ്ടാല്‍ അറിയില്ലേ അത് നിങ്ങളാണെന്ന്'; മലയാളികളുടെ സ്‌നേഹത്തെക്കുറിച്ച് മാതു

രാജീവ് നാഥ് സംവിധാനം ചെയ്യുന്ന അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് മാതു സിനിമയിലേക്ക് തിരികെ എത്തുന്നത്
'ആ ചിരി കണ്ടാല്‍ അറിയില്ലേ അത് നിങ്ങളാണെന്ന്'; മലയാളികളുടെ സ്‌നേഹത്തെക്കുറിച്ച് മാതു

90 കളിലെ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാതു. നാടന്‍ മലയാളി പെണ്‍കുട്ടിയായി നിരവധി ചിത്രങ്ങളിലാണ് മാതു ആരാധകരുടെ മനസു കവര്‍ന്നത്. ഭരതന്റെ അമരം, കുട്ടേട്ടന്‍, സന്ദേശം അങ്ങനെ പോകുന്നു മാതുവിന്റെ സിനിമകളുടെ പട്ടിക. എന്നാല്‍ വളരെ കാലമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. യുഎസില്‍ 20 പതിറ്റാണ്ടായി കുടുംബത്തോടൊപ്പം കഴിയുകയായിരുന്ന മാതു ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് മാതു സിനിമയിലേക്ക് തിരികെ എത്തുന്നത്. 

19 വര്‍ഷത്തിന് ശേഷമാണ് മാതുവിന്റെ മടക്കം. എന്നാല്‍ ഇത്രനാളായി താന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് താരം പറയുന്നത്. താന്‍ ഇപ്പോഴും ആരാധകര്‍ക്ക് അമരത്തിലെ മാതുവാണെന്നാണ് താരം പറയുന്നത്. ഇപ്പോഴും തന്നെ കാണുമ്പോള്‍ അമരത്തില്‍ അഭിനയിച്ച മാതുവല്ലേ എന്ന് പലരും ചോദിക്കാറുണ്ട് എന്നാണ് അവര്‍ പറയുന്നത്. ചില സമയങ്ങളില്‍ തമാശയ്ക്ക്  താന്‍ മാതുവല്ല, അവരുടെ സഹോദരിയാണെന്ന് പറയാറുണ്ട്. പക്ഷേ അവര്‍ സമ്മതിച്ചു തരില്ല. ആ ചിരി കണ്ടാല്‍ അറിയില്ലേ മാതുവാണ് എന്നായിരിക്കും അവര്‍ പറയുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് സിനിമ ലൊക്കേഷനില്‍ എത്തിയപ്പോള്‍ എന്താണ് താന്‍ ഇത്രനാള്‍ മാറിനിന്നത് എന്ന് ചിന്തിക്കാറുണ്ടെന്നും. താന്‍ നിരവധി മലയാളം സിനിമകള്‍ നഷ്ടപ്പെടുത്തിയെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞെന്നുമാണ് മാതു പറയുന്നത്. മക്കള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവാക്കണം എന്നുള്ളതിനാലാണ് സിനിമയില്‍ നിന്ന് മാറിനിന്നത് എന്നാണ് നടി പറയുന്നത്. ഇപ്പോള്‍ മക്കള്‍ വലുതായെന്നും അതിനാലാണ് തിരികെ എത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com