ആ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ജൂനിയര്‍ വക്കീലിനെ ആരും കണ്ടിരുന്നില്ലേ? 

ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിമിഷയെ തേടിയെത്തിയപ്പോള്‍ സൈറ ബാനുവിലെ നിമിഷയുടെ ആ കുഞ്ഞുവേഷവും ചര്‍ച്ചയാവുകയാണ്.
ആ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ജൂനിയര്‍ വക്കീലിനെ ആരും കണ്ടിരുന്നില്ലേ? 

കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷ സജയനെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനര്‍ഹയാക്കിയത്. കുപ്രസിദ്ധ പയ്യനില്‍ ജൂനിയര്‍ വക്കീലിന്റെ വേഷത്തിലാണ് നിമിഷ എത്തിയത്. ചോലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായും. എന്നാല്‍ കുപ്രസിദ്ധ പയ്യന് മുന്‍പ് തന്നെ നിമിഷ ഒരു ചിത്രത്തില്‍ വക്കീലായി എത്തിയിട്ടുണ്ട്. 

പക്ഷേ ആ വേഷം അധികമാരും ശ്രദ്ധിച്ച് കാണില്ല. നിമിഷ അതില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. മഞ്ജു വാര്യര്‍ നായികയായി എത്തിയ കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രലായിരുന്നു നിമിഷ ചെറിയൊരു വേഷം ചെയ്ത് മിന്നി മറഞ്ഞ് പോയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ നായിക വേഷത്തിന് മുന്‍പായിരുന്നു നിമിഷ കെയര്‍ ഓഫ് സൈറ ബാനുവില്‍ ചെറിയ വേഷത്തില്‍ എത്തിയത്. 

ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിമിഷയെ തേടിയെത്തിയപ്പോള്‍ സൈറ ബാനുവിലെ നിമിഷയുടെ ആ കുഞ്ഞുവേഷവും ചര്‍ച്ചയാവുകയാണ്. ആന്റണി സോണി സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത സൈറാ ബാനു 2017 മാര്‍ച്ചിലാണ് തിയേറ്ററുകളിലെത്തിയത്. മഞ്ജു വാര്യര്‍ക്ക് പുറമെ ഷെയ്ന്‍ നിഗം, അമല അകിനേനി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. അമലയുടെ വക്കീല്‍ കഥാപാത്രത്തിന്റെ ജൂനിയര്‍ ആയിട്ടായിരുന്നു നിമിഷ അഭിനയിച്ചത്. 

മുംബൈയിലാണ് നിമിഷ ജനിച്ചതും വളര്‍ന്നതുമെല്ലാം. പിന്നീട് പഠനത്തിന്റെ ഭാഗമായാണ് കേരളത്തിലെത്തിയത്. കൊച്ചിയിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്നതിനിടെ തൊണ്ടിമുതലില്‍ നായികയായെത്തി. പിന്നീട് പുറത്തിറങ്ങിയ ബി അജിത്കുമാര്‍ സംവിധാനം ചെയ്ത ഈടെ എന്ന ചിത്രത്തിലെ നിമിഷയുടെ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ഷെയ്ന്‍ നിഗം ആയിരുന്നു ഈടെയില്‍ നിമിഷയുടെ നായകനായെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com