ബിഗ് ബി ഷാരൂഖിനോട് പറഞ്ഞു; ആദ്യചിത്രത്തിന് ലഭിച്ച പ്രതിഫലം അയ്യായിരം രൂപ

സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിനായി തനിക്ക് ലഭിച്ച പ്രതിഫലം അയ്യായിരം രൂപയെന്ന് അമിതാഭ് ബച്ചന്‍ 
ബിഗ് ബി ഷാരൂഖിനോട് പറഞ്ഞു; ആദ്യചിത്രത്തിന് ലഭിച്ച പ്രതിഫലം അയ്യായിരം രൂപ


മുംബൈ: ഇന്ത്യകണ്ട എക്കാലത്തെയും താരമൂല്യമുള്ള നടന്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് ബിഗ് ബിയുടെ സ്ഥാനം. ഉയര്‍ച്ച, താഴ്ചകളുടെ ഒരു ജീവിതം തുറന്നുപറയാന്‍ അമിതാഭിന് ഉണ്ടാകും. സിനിമാപ്രവേശത്തിന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയതാരം.

ശബ്ദം മോശമാണെന്ന കാരണം കൊണ്ട് ജോലിക്കായുള്ള തന്റെ അപേക്ഷ 'ഓള്‍ ഇന്ത്യ റേഡിയോ' രണ്ടു തവണ തള്ളി കളഞ്ഞിരുന്നെന്നും ബച്ചന്‍ പറഞ്ഞു. ഷാരൂഖ് നിര്‍മ്മിച്ച് അമിതാഭ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുജോയ് ജോഷ് ചിത്രം 'ബദല'യുടെ പ്രൊമോഷന്‍ന്റെ ഭാഗമായാണ് ചാറ്റ് ഷോ നടത്തിയത്. എപ്പിസോഡുകളായുള്ള, എട്ട് മിനിറ്റിന്റെ പ്രൊമോഷന്‍ വീഡിയോ റെഡ്ചില്ലീസ് എന്റര്‍ടൈന്‍മന്‍സാണ് പുറത്തുവിട്ടത്. 76 കാരനായ അമിതാഭ് ബച്ചന്‍ 1969ലാണ് ആദ്യചിത്രത്തില്‍ അഭിനയിച്ചത്. അതിനായി അദ്ദേഹം വാങ്ങിയ പ്രതിഫലമാകട്ടെ അയ്യായിരം രൂപയും. അന്‍പത് വര്‍ഷം മുന്‍പാണ് അയ്യായിരം രൂപ പ്രതിഫലമായി കിട്ടിയത്.

സാത്ത് ഹിന്ദുസ്ഥാനിയായിരുന്നു ബിഗ് ബിയുടെ ആദ്യചിത്രം. കലയ്ക്കായി സര്‍വതും ത്യജിച്ച വ്യക്തിത്വമാണ് അമിതാഭിന്റെതെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com