ഒരു മാസം മുപ്പത് പരിപാടി, അത് തള്ളല്ല, ചിതലരിച്ച് തുടങ്ങിയ ഈ പേപ്പറുകള്‍ പറയും; പിഷാരടിയുടെ കുറിപ്പ്

പഴയ സര്‍ട്ടിഫിക്കറ്റുകളും സ്‌റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളുമെല്ലാം ഈര്‍പ്പം ഇറങ്ങിയും ചിതലരിച്ചുമുള്ള അവസ്ഥയില്‍ കണ്ടെത്തിയത്
ഒരു മാസം മുപ്പത് പരിപാടി, അത് തള്ളല്ല, ചിതലരിച്ച് തുടങ്ങിയ ഈ പേപ്പറുകള്‍ പറയും; പിഷാരടിയുടെ കുറിപ്പ്

മിമിക്രിയിലൂടെയാണ് പിഷാരടി സിനിമയിലേക്ക് എത്തുന്നത്. നടനില്‍ നിന്ന് സിനിമ സംവിധാനത്തിലേക്ക് കാല്‍വെച്ചെങ്കിലും സ്‌റ്റേജില്‍ കയറിയാല്‍ പഴയ പിഷാരടിയായി മാറും. മിമിക്രിയും അസാധ്യ കൗണ്ടറുകളുംകൊണ്ട് പറഞ്ഞനേരം കൊണ്ട് കാണികളെ മുഴുവന്‍ കയ്യിലെടുക്കും. പണ്ട് മാസത്തില്‍ 30 പരിപാടികള്‍ വരെ അവതരിപ്പിച്ചിട്ടുണ്ട് പിഷാരടി. ചിതലരിച്ചുതുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കിടയില്‍ നിന്നാണ് പിഷാരടി  പിന്നിട്ട് പോയ കാലത്തിന്റെ നേര്‍ചിത്രങ്ങള്‍ കണ്ടെത്തിയത്. ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് അതിന്റെ ചിത്രങ്ങള്‍. 

പഴയ സര്‍ട്ടിഫിക്കറ്റുകളും സ്‌റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളുമെല്ലാം ഈര്‍പ്പം ഇറങ്ങിയും ചിതലരിച്ചുമുള്ള അവസ്ഥയില്‍ കണ്ടെത്തിയത്. ഇവയെല്ലാം ഫോട്ടോ എടുത്ത് സൂക്ഷിക്കാനൊരുങ്ങുകയാണ് പിഷാരടി. 2005 ഡിസംബറില്‍ 25 പരിപാടി, മഴക്കാലമായ ജൂലൈയില്‍ 10 പരിപാടിയുമാണ് ഉണ്ടായിരുന്നത്. ഒരു റേഡിയോ പരിപാടിയില്‍ ഒരു മാസം മുപ്പത് സ്റ്റേജ് പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അവതാരക തള്ളല്ലല്ലോ എന്ന് ചോദിച്ചതിനെക്കുറിച്ചും പിഷാരടി പങ്കുവെക്കുന്നു.

പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

'ചിതലിനറിയില്ല മൊതലിന്‍ വില... പഴയ സര്‍ട്ടിഫിക്കറ്റുകളും സ്‌റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈര്‍പ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയില്‍ കിട്ടി. ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി... 2005 ഡിസംബറില്‍ 25 പരിപാടി, മഴക്കാലമായ ജൂലൈയില്‍ 10 പരിപാടി. ഒരു റേഡിയോ അഭിമുഖത്തില്‍ 'മാസം 30 സ്‌റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് 'എന്നു പറഞ്ഞപ്പോള്‍ അവതാരകയുടെ അടുത്ത ചോദ്യം 'മുപ്പതോ? തള്ളല്ലല്ലോ അല്ലെ??? തള്ളികളയാനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേര്‍ ചിത്രങ്ങള്‍.'
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramesh Pisharody (@rameshpisharody) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com