'നിങ്ങള്‍ ഒരു ആന്റിയാണ്, കൗമാരക്കാരെപോലെ പെരുമാറാതെ', കരീനയ്ക്ക് ആരാധികയുടെ വിമര്‍ശനം; വികാരഭരിതയായി താരം (വിഡിയോ) 

കരീനയെക്കുറിച്ച് ഒരു ആരാധിക എഴുതിയ കമന്റാണ് താരം വായിച്ചത്. 'നിങ്ങള്‍ ഒരു ആന്റിയാണ്, കൗമാരക്കാരെപോലെ പെരുമാറാതെ' എന്നായിരുന്നു കമന്റ്
'നിങ്ങള്‍ ഒരു ആന്റിയാണ്, കൗമാരക്കാരെപോലെ പെരുമാറാതെ', കരീനയ്ക്ക് ആരാധികയുടെ വിമര്‍ശനം; വികാരഭരിതയായി താരം (വിഡിയോ) 

രു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടു സിനിമയിലും പരസ്യങ്ങളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് ബോളിവുഡ് നടി കരീന കപൂര്‍ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ താരങ്ങളെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ചചെയ്യുന്ന പിന്‍ച് എന്ന വെബ് സീരീസിലാണ് അടുത്തിടെ കരീന എത്തിയത്. പരിപാടിയില്‍ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അവതാരകന്‍ അര്‍ബാസ് ഖാന്‍ ഉന്നയിച്ചു. ഇതിനോടുള്ള കരീനയുടെ പ്രതികരണമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

കരീനയെക്കുറിച്ച് ഒരു ആരാധിക എഴുതിയ കമന്റാണ് താരം വായിച്ചത്. 'നിങ്ങള്‍ ഒരു ആന്റിയാണ്, കൗമാരക്കാരെപോലെ പെരുമാറാതെ' എന്നായിരുന്നു കമന്റ്. ഇത് വായിച്ച് ആദ്യം ചിരിച്ചെങ്കിലും പിന്നീട് വളരെ വികാരഭരിതയായാണ് താരം പ്രതികരിച്ചത്. സെലിബ്രിറ്റികളുടെ വികാരങ്ങളെക്കുറിച്ച് ആളുകള്‍ക്ക് ഒട്ടും അറിവില്ലെന്നും നടന്‍മാര്‍ക്കും നടിമാര്‍ക്കും ഒരു വികാരവും ഇല്ലെന്ന രീതിയിലാണ് ആളുകള്‍ പെരുമാറിന്നതെന്നും കരീന പറഞ്ഞു. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ അതെല്ലാം സ്വീകരിക്കണം എന്നാണ് ആളുകളുടെ നിലപാടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

കരണ്‍ ജോഹര്‍, സൊനാക്ഷി സിന്‍ഹ, സോനം കപൂര്‍, കപില്‍ ഷര്‍മ്മ തുടങ്ങിയവരും വ്യത്യസ്ത എപ്പീസോടുകളിലായി വെബ് സീരീസില്‍ അതിഥികളായി എത്തുന്നുണ്ട്. ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളും ഷോയില്‍ ചര്‍ച്ചചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com