കളിച്ച് ജയിക്കാന്‍ ഗിന്നസ് പക്രു; ഇളയരാജയുടെ ട്രെയ്‌ലര്‍ പുറത്ത്

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ കയ്യടിനേടിയ മാധവ് രാംദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്
കളിച്ച് ജയിക്കാന്‍ ഗിന്നസ് പക്രു; ഇളയരാജയുടെ ട്രെയ്‌ലര്‍ പുറത്ത്

ഗിന്നസ് പക്രു പ്രധാന വേഷത്തില്‍ എത്തുന്ന ഇളയരാജയുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. ചെസ് കളിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ കയ്യടിനേടിയ മാധവ് രാംദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോകുല്‍സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

ഹരിശ്രീ അശോകന്‍, ദീപക്, അനില്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നത്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 22ന് തീയെറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com