ടോയ്‌ലറ്റ് കെട്ടികൊടുക്കാത്തതിന് അച്ഛനെതിരെ പരാതി നല്‍കിയ രണ്ടാം ക്ലാസുകാരി, വിജയ് സേതുപതിയോട് പൊലീസ് സ്റ്റേഷനില്‍ പോയ വിശേഷങ്ങള്‍ പറഞ്ഞ് ഹനീഫ (വിഡിയോ) 

പൊലീസ് സ്റ്റേഷനിലേക്ക് പോയതും എസ്‌ഐയെ കണ്ട് പരാതി നല്‍കിയതുമെല്ലാം ഹനീഫ പറയുമ്പോള്‍ കൗതുകവും അമ്പരപ്പുമായിരുന്നു വിജയ് യുടെ മുഖത്ത്
ടോയ്‌ലറ്റ് കെട്ടികൊടുക്കാത്തതിന് അച്ഛനെതിരെ പരാതി നല്‍കിയ രണ്ടാം ക്ലാസുകാരി, വിജയ് സേതുപതിയോട് പൊലീസ് സ്റ്റേഷനില്‍ പോയ വിശേഷങ്ങള്‍ പറഞ്ഞ് ഹനീഫ (വിഡിയോ) 

വീട്ടില്‍ ടോയ്‌ലറ്റ് കെട്ടി നല്‍കാത്തതിന് അച്ഛനെതിരെ പൊലീസില്‍ പരാതിയുമായെത്തിയ ഹനീഫ സാറ എന്ന രണ്ടാം ക്ലാസുകാരിയും നടന്‍ വിജയ് സേതുപതിയും തമ്മിലുള്ള സംഭാഷണങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു സ്വകാര്യ ചാനലില്‍ വിജയ് സേതുപതി അവതാരകനായി എത്തുന്ന നമ്മ ഒരു ഹീറോ എന്ന പരിപാടിയില്‍ അതിഥിയായിരുന്നു ഹനീഫ. 

വെല്ലൂര്‍ ജില്ലയിലെ ആമ്പൂരിലെ ഹെയ്‌സാനുള്ള, മെഹനിന്‍ ദമ്പതികളുടെ മകളാണ് ഈ ഏഴുവയസ്സുകാരി. 'ശൗചാലയം ഉപയോഗിക്കണം വീടിനു പുറത്ത് പോകരുത് എന്നൊക്കെ സ്‌കൂളില്‍ പഠിപ്പിക്കുന്നു. ടിവി പരസ്യങ്ങളിലും അതു തന്നെ കാണുന്നു. വീട്ടില്‍ വന്ന് അതേ തെറ്റുതന്നെ ചെയ്യുമ്പോള്‍ എനിക്ക് ഷെയിം ആയി', അച്ഛനെതിരെ എന്തിനാണ് പരാതി കൊടുത്തതെന്ന് വിജയ് ചോദിച്ചപ്പോള്‍ ഹനീഫ പറഞ്ഞു. ഉമ്മയോട് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് പോയതും എസ്‌ഐയെ കണ്ട് പരാതി നല്‍കിയതുമെല്ലാം ഹനീഫ പറയുമ്പോള്‍ കൗതുകവും അമ്പരപ്പുമായിരുന്നു വിജയ് യുടെ മുഖത്ത്. 

പരാതി നല്‍കി പിറ്റേ ദിവസം തന്നെ ഹനീഫയുടെ വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ചു. പിന്നാലെ ഗ്രാമത്തിലെ നൂറോളം വീടുകളിലും ശൗചാലയം നിര്‍മ്മിച്ചു നല്‍കിയെന്നാണ് ഹനീഫ അഭിമുഖത്തില്‍ പറയുന്നത്. ആമ്പൂര്‍ നഗരസഭയുടെ സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഹനീഫ ഇന്ന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com