പത്താംക്ലാസ് തോറ്റവരാണ് ഞാനും രാംചരണും: മനസ് തുറന്ന് റാണ ദഗുബാട്ടി

അങ്ങനെ റാണ പത്താം ക്ലാസില്‍ തോറ്റു. പിന്നീട് പത്താംക്ലാസ് പരീക്ഷ എഴുതിയെടുക്കാന്‍ മറ്റൊരു സ്‌കൂളില്‍ ചെല്ലുമ്പോഴായിരുന്നു രാം ചരണിനെ പരിചയപ്പെട്ടത്.
പത്താംക്ലാസ് തോറ്റവരാണ് ഞാനും രാംചരണും: മനസ് തുറന്ന് റാണ ദഗുബാട്ടി

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് റാണ ദഗുബാട്ടി എന്ന നടന്റെ ജീവിതം മാറ്റി മറിച്ചത്. തിളങ്ങി നില്‍ക്കുമ്പോഴും വില്ലനായും സഹനടനായും സ്വഭാവിക വേഷത്തിലുമൊക്കെ തിരശീലയില്‍ പ്രത്യക്ഷപ്പെടാന്‍ റാണ രണ്ടാമത്തൊന്നു ആലോചിക്കാറുമില്ല. എന്നാല്‍ സിനിമയിലെത്തും മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ചുള്ള റാണയുടെ ഓര്‍മ്മകള്‍ രസകരമാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതം തുറന്ന് പറയുകയാണ് റാണ.

തനിക്ക് പഠിക്കാന്‍ തീരെ ഇഷ്ടമില്ലായിരുന്നു എന്നാണ് റാണ പറയുന്നത്. എങ്ങനെയും സിനിമയിലെത്തുക എന്നു തന്നെയായിരുന്നുവേ്രത അന്നും താല്‍പര്യം. തന്റെ മുത്തച്ഛന്‍ രാമനായിഡി ആയിരുന്നു റാണയുടെ വഴികാട്ടി. മുത്തച്ഛന്‍ താരത്തിന്റെ പഠനത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നുമില്ല. കാരണം, റാണ നന്നായി വായിക്കുമെന്നും എഡിറ്റിങ് പഠിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.

അങ്ങനെ റാണ പത്താം ക്ലാസില്‍ തോറ്റു. പിന്നീട് പത്താംക്ലാസ് പരീക്ഷ എഴുതിയെടുക്കാന്‍ മറ്റൊരു സ്‌കൂളില്‍ ചെല്ലുമ്പോഴായിരുന്നു രാം ചരണിനെ പരിചയപ്പെട്ടത്.  രാം ചരണും പത്താം ക്ലാസ് പരീക്ഷ തോറ്റ് അവിടെ എത്തിയതായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത്. സിനിമ തന്നെയാണ് ജീവിതമെന്ന് പണ്ടേ ഞാന്‍ ഉറപ്പിച്ചിരുന്നെന്നും റാണ പറയുന്നു.

തന്റെ ജീവിതത്തിന്റെ നിര്‍ണ്ണായ നാഴികകല്ലായി മാറിയ ബാഹുബലിയെക്കുറിച്ചും താരം സംസാരിച്ചു. 'സിനിമയുടെ സെറ്റുകളിലാണ് ഞാന്‍ വളര്‍ന്നത്. ഹൈദരാബാദിലെ എന്റെ വീട് എല്ലായ്‌പ്പോഴും സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലായിരിക്കും. സിനിമയുടെ സെറ്റില്‍ നിന്ന് ഭക്ഷണം കഴിച്ചാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്. ബാഹുബലിയാണ് നിര്‍ണായകമായത്. ബാഹുബലിയോടെയാണ് പ്രഭാസുമായി ചങ്ങാത്തത്തില്‍ ആകുന്നത്. 

എന്നെക്കാള്‍ വലിയ താരമാണ് പ്രഭാസ്. ഇത്രയും ക്ഷമയുളള ഒരു മനുഷ്യനെ ഞാന്‍ ആദ്യമായാണ് കാണുന്നത്. ചോദ്യം ചെയ്യാനാകാത്ത പിന്തുണയായിരുന്നു ആ ചിത്രത്തിന് പ്രഭാസ് നല്‍കിയത്. മികച്ച വിജയങ്ങള്‍ക്കു ശേഷം സൂപ്പര്‍താരമായാണ് പ്രഭാസ് ബാഹുബലിയില്‍ എത്തുന്നതും. ബാഹുബലിയ്ക്കായി മാറ്റി വച്ച അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് കോടിക്കണക്കിന് രൂപ അദ്ദേഹത്തിന് സമ്പാദിക്കാമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത, സമര്‍പ്പണം, ക്ഷമ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, അതൊരു പാഠമാണ്'- റാണ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com