'അച്ഛന് എന്നെ വക്കീലാക്കണം എന്നായിരുന്നു, ഇപ്പോള്‍ തോന്നുന്നുണ്ട് അച്ഛന്‍ പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു എന്ന്' ; ദിലീപ്

ഇപ്പോഴത്തെ ഓരോ അവസ്ഥയില്‍ എനിക്ക് അത് പഠിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്
'അച്ഛന് എന്നെ വക്കീലാക്കണം എന്നായിരുന്നു, ഇപ്പോള്‍ തോന്നുന്നുണ്ട് അച്ഛന്‍ പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു എന്ന്' ; ദിലീപ്

വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ദിലീപ്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. വിക്കുള്ള വക്കീലായാണ് ഇതില്‍ എത്തുന്നത്. തന്നെ വക്കീല്‍ ആക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ്. അച്ഛന്‍ പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് മനസ് തുറന്നത്. 

'എന്റെ അച്ഛന് എന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത്തെ ഓരോ അവസ്ഥയില്‍ എനിക്ക് അത് പഠിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. ബി എ കഴിഞ്ഞ് എം എയ്ക്കു ചേര്‍ന്നെങ്കിലും അന്ന് പിന്നെ കമല്‍ സാറിനൊപ്പം അസിസ്റ്റന്റായി അങ്ങനെ സിനിമയിലെത്തി. ആ സമയത്ത് അച്ഛന് എല്‍ എല്‍ ബിക്ക് വിടാനായിരുന്നു താത്പര്യം. അപ്പോഴേക്കും ഞാന്‍ മിമിക്രി, സിനിമ എന്നു പറഞ്ഞ് മാറി. അന്ന് അച്ഛന്‍ അങ്ങനെ പറഞ്ഞതിന്റെ വാല്യൂ എന്തെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. ഇതാണ് പൊതുവെ പറയുന്നത്, മാതാപിതാക്കള്‍ പറയുന്നതും നമ്മള്‍ കേള്‍ക്കണം.' ദിലീപ് പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലിലായിരുന്നു. വിവാദങ്ങള്‍ക്കിടെയാണ് ദിലീപ് നായകനായ അരുണ്‍ ഗോപി ചിത്രം  രാമലീല റിലീസ് ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പിന്നീട് പുറത്തിറങ്ങിയ കമ്മാര സംഭവത്തിന് വിജയം തുടരാനായില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് നടന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com