ആലപ്പാട്ട് മറിയവും പുത്തന്‍പള്ളി ജോസും: കാട്ടാളന്‍ പൊറിഞ്ചുവിലെ ക്യാരക്റ്റര്‍ ലുക്ക് പുറത്ത്

ഇപ്പോള്‍ ചിത്രത്തിലെ മറ്റ് രണ്ട് ക്യാരക്റ്റര്‍ ലുക്കുകള്‍ കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ആലപ്പാട്ട് മറിയവും പുത്തന്‍പള്ളി ജോസും: കാട്ടാളന്‍ പൊറിഞ്ചുവിലെ ക്യാരക്റ്റര്‍ ലുക്ക് പുറത്ത്

ജോജു ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തുന്ന ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാട്ടാളന്‍ പൊറിഞ്ചു. ചിത്രത്തില്‍ ജോജുവിന്റെ ലുക്ക് പുറത്ത് വിട്ടപ്പോള്‍ ആരാധകര്‍ക്കിടയില്‍ വന്‍ ആവേശമായിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ മറ്റ് രണ്ട് ക്യാരക്റ്റര്‍ ലുക്കുകള്‍ കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

നൈല ഉഷയുടെയും ചെമ്പന്‍ വിനോദിന്റെയും ഫസ്റ്റ് ലുക്കുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ആലപ്പാട്ട് മറിയം എന്ന പേരില്‍ ചട്ടയും മുണ്ടുമുടുത്താണ് നൈല എത്തുന്നത്. പുത്തന്‍പള്ളി ജോസ് എന്നാണ് ചെമ്പന്‍ വിനോദിന്റെ കഥാപാത്രത്തിന്റെ പേര്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com