പേസ്റ്റല്‍ നിറങ്ങളില്‍ തിളങ്ങി താരസുന്ദരിമാര്‍; ആകാശ്‌-ശ്ലോക വിവാഹത്തില്‍ പ്രിയങ്കയും കരീനയും ആലിയയുമെല്ലാം തിരഞ്ഞെടുത്തത് ഈ ഇളം വര്‍ണ്ണങ്ങള്‍ 

ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യയും ധരിച്ചിരുന്നത് പേസ്റ്റൽ നിറം തന്നെ
പേസ്റ്റല്‍ നിറങ്ങളില്‍ തിളങ്ങി താരസുന്ദരിമാര്‍; ആകാശ്‌-ശ്ലോക വിവാഹത്തില്‍ പ്രിയങ്കയും കരീനയും ആലിയയുമെല്ലാം തിരഞ്ഞെടുത്തത് ഈ ഇളം വര്‍ണ്ണങ്ങള്‍ 

ര്‍ണ്ണാഭമായ ആഘോഷങ്ങളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെയും  ശ്ലോക മേത്തയുടെയും വിവാഹത്തോടനുബന്ധിച്ച് നടക്കുന്നത്. ഇന്ന് നടന്ന വിവാഹാഘോഷങ്ങളിൽ വ്യവസായ പ്രമുഖരും രാഷ്ട്രീയ പ്രവർത്തകരും അടക്കം നിരവധിയാളുകളാണ് പങ്കെടുത്തത്. ബോളിവുഡ് താരനിര ഒന്നിച്ചെത്തിയ ആഘോ‌ഷങ്ങളിൽ പതിവുപോലെ നടിമാർ തിരഞ്ഞെടുത്ത വസ്ത്രങ്ങൾ ചർച്ചയായിക്കഴിഞ്ഞു. 

കരീന കപൂര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ജാന്‍വി കപൂര്‍ എന്നിവരെല്ലാം പേസ്റ്റല്‍ നിറങ്ങളിലാണ് ഒരുങ്ങിയെത്തിയത്. ഇളം നീല നിറത്തിലുള്ള ലെഹങ്കയാണ് കരീന ധരിച്ചിരുന്നത്. നാരങ്ങാമഞ്ഞ നിറത്തിലുള്ള ലെഹങ്കയിലാണ് ആലിയ എത്തിയത്. ജീന്‍വി പിങ്ക് ലെഹങ്ക അണിഞ്ഞപ്പോള്‍​ഗ്രേ സാരിയിലാണ് പ്രിയങ്ക എത്തിയത്.

ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യയും ധരിച്ചിരുന്നത് പേസ്റ്റൽ നിറം തന്നെ. ഇളം പിങ്ക് നിറമായിരുന്നു ആരാധ്യയുടെ ലഹങ്കയ്ക്ക്. 

മുംബൈയിലെ ബാന്ദ്ര-കുര്‍ളയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ പാരമ്പര്യ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായിരുന്നു വിശിഷ്ടാതിഥികളായത്. അയ്യായിരത്തോളം അതിഥികളാണു ചടങ്ങില്‍ പങ്കെടുത്തത്. 

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാന്‍, ഷാരുഖ് ഖാന്‍, ഐശ്വര്യ റായ് , വിദ്യാ ബാലന്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, കരിഷ്മ കപൂര്‍, കിയാര അദ്വാനി, രണ്‍ബീര്‍ കപൂര്‍, കരണ്‍ ജോഹര്‍, ജൂഹി ചൗള എന്നിവരും എത്തിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സഹീര്‍ ഖാന്‍, മഹേല ജയവര്‍ധന, ഹര്‍ഭജന്‍ സിങ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com