ബാഹുബലിയല്ല 'ചെയര്‍ബലി'; ശില്‍പ ഷെട്ടിയുടെ മകന്റെ വിഡിയോ വൈറല്‍ 

ശില്‍പയുടെ ഭര്‍ത്താവ് പങ്കുവച്ച മകന്‍ വിയാന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്
ബാഹുബലിയല്ല 'ചെയര്‍ബലി'; ശില്‍പ ഷെട്ടിയുടെ മകന്റെ വിഡിയോ വൈറല്‍ 

മൂഹമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഭര്‍ത്താവിന്റെയും മകന്റെയും വിശേഷങ്ങളും ഫിറ്റ്‌നെസ് രഹസ്യങ്ങളും ആരാധകര്‍ക്കിടയില്‍ ഏറെ ഹിറ്റാണ്. ഇപ്പോഴിതാ ശില്‍പയുടെ ഭര്‍ത്താവ് പങ്കുവച്ച മകന്‍ വിയാന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ബാഹുബലിയില്‍ പ്രഭാസ് ശിവലിംഗം ഉയര്‍ത്തുന്ന രംഗം ടിവിയില്‍ കണ്ട് അത് അനുകരിക്കുന്ന വിയാനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ശിവലിംഗത്തിന് പകരം വിയാന്‍ എടുത്തുയര്‍ത്തുന്നത് ഒരി കസേരയാണെന്ന് മാത്രം. ബാഹുബലിക്ക് പകരം മകന്റെ വിഡിയോയില്‍ ചെയര്‍ബലി എന്നാണ് രാജ് കുന്ദ്ര വിശേഷിപ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com