വീണ്ടും തീയില്‍ കളിച്ച് അക്ഷയ് കുമാര്‍; ഭാര്യയോട് പറയരുതെന്ന് അപേക്ഷ

രോഹിത് ഷെട്ടിയ്‌ക്കൊപ്പം കത്തിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ നടന്നുവരികയാണ് അക്ഷയ് കുമാര്‍
വീണ്ടും തീയില്‍ കളിച്ച് അക്ഷയ് കുമാര്‍; ഭാര്യയോട് പറയരുതെന്ന് അപേക്ഷ

തീപിടിച്ച വസ്ത്രവുമായി റാമ്പ് വാക്കിന് എത്തി കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാര്‍ ആരാധകരെ ഞെട്ടിച്ചത്. അന്ന് ഭാര്യ ട്വിങ്കിള്‍ ഖന്നയില്‍ നിന്ന് നല്ല ചീത്തയും താരത്തിന് കിട്ടിയിരുന്നു. എന്നിട്ടും തീയില്‍ കളിക്കുന്നത് നിര്‍ത്തിയില്ല അക്ഷയ് കുമാര്‍. തീയിലൂടെ വീണ്ടും എത്തുകയാണ് താരം ഇപ്പോള്‍. ടെലിവിഷന്‍ ഷോ ഖദ്രോന്‍ കെ കിലാടി 9 എന്ന പരിപാടിയിലൂടെയാണ് താരം വീണ്ടും തീയുമായി കളിക്കുന്നത്. 

സിനിമസംവിധായകന്‍ രോഹിത് ഷെട്ടി അവതാരകനായി എത്തുന്ന പരിപാടിയ്ക്ക് നിരവധി ആരാധകരാണുള്ളത്. രോഹിത് ഷെട്ടിയ്‌ക്കൊപ്പം കത്തിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ നടന്നുവരികയാണ് അക്ഷയ് കുമാര്‍. താരം തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഭാര്യയോട് ഇതിനെക്കുറിച്ച് പറയരുത് എന്നു പറയാനും താരം മറന്നില്ല. 

കുറച്ചു ദിവസം മുന്‍പാണ് തീ പടര്‍ന്ന വസ്ത്രം ധരിച്ച് അക്ഷയ് റാംപിലെത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞദിവസം വ്യാപകമായ രീതിയില്‍ പ്രചരിച്ചിരുന്നു. വീഡിയോ അക്ഷയ്കുമാര്‍ ട്വിറ്ററിലും പങ്കുവെച്ചു. ആരാധകര്‍ ഏറ്റെടുത്തെങ്കിലും അക്ഷയയുടെ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക് ഇത് അത്ര ഇഷ്ടപ്പെട്ടില്ല. തീ ആയി മാറുമെന്ന് പറഞ്ഞത് ഇതാണോ എന്ന് ട്വിങ്കിള്‍ ഖന്ന ട്വിറ്ററില്‍ ചോദിച്ചു. വീട്ടിലേക്ക് വരൂ, കൊല്ലാനുളള ദേഷ്യമുണ്ടെന്നും ട്വിങ്കിള്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com