അമ്മ വന്നാലേ ആ ചീത്തപ്പേര് പോവുള്ളൂ: തൂവെള്ള ഷര്‍ട്ടിന് പിന്നിലെ കാരണമിതാ...

സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് സീനില്‍ ഉള്ളത്.
അമ്മ വന്നാലേ ആ ചീത്തപ്പേര് പോവുള്ളൂ: തൂവെള്ള ഷര്‍ട്ടിന് പിന്നിലെ കാരണമിതാ...

ശ്യാംപുഷ്‌കരന്‍ തിരക്കഥയെഴുതി മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഡിലീറ്റ് ചെയ്യണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്ന ഒരു സീന്‍.

സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് സീനില്‍ ഉള്ളത്. മികച്ച പ്രതികരണമാണ് ഈ ഡിലീറ്റഡ് രംഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തങ്ങളെ കൊണ്ട് ഇനിയും പടം കാണിക്കാനുള്ള അണിയറ പ്രവര്‍ത്തകരുടെ സൈക്കോളജിക്കല്‍ മൂവാണ് ഇതെന്നാണ് പ്രേക്ഷകരില്‍ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. 

ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സൗബിനെയും ഷെയ്‌നിനെയും കൂടാതെ ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com