'യാഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘം പദ്ധതിയിടുന്നു'; മത്സരമുണ്ട് എന്നാല്‍ ആരും ഇത്രയും തരംതാഴില്ലെന്ന് താരം

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഗ്യാങ്‌സ്റ്റര്‍ സംഘത്തില്‍ നിന്നാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്
'യാഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘം പദ്ധതിയിടുന്നു'; മത്സരമുണ്ട് എന്നാല്‍ ആരും ഇത്രയും തരംതാഴില്ലെന്ന് താരം

കെജിഎഫ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസു കവര്‍ന്ന യാഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. കന്നട മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഗ്യാങ്‌സ്റ്റര്‍ സംഘത്തില്‍ നിന്നാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. ഒരു കന്നഡ താരത്തെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു വിവരം. 

വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ യാഷിനെയാണ് കൊലചെയ്യാന്‍ പോകുന്നതെന്ന് കന്നഡ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് ആരാധകരെ ആശങ്കയിലാക്കി. ചേരി ഭാരത് എന്ന് വിളിപ്പെരുളള ഗുണ്ടാനേതാവ് ആണ് കൊല നടത്താന്‍ പദ്ധതി ഇടുന്നതെന്നും അദ്ദേഹം ഇപ്പോള്‍ ജയിലിലാണെന്നുമാണ് വിവരം. ബാംഗളുര്‍ പൊലീസിലെ ക്രൈംബ്രാഞ്ച്‌ സംഘം നടത്തിയ അന്വേഷണത്തിലായിരുന്നു കണ്ടെത്തല്‍. 

വീട്ടുകാരും ആരാധകരും വാര്‍ത്തകേട്ട് ആശങ്കയിലായതോടെ വാര്‍ത്തകള്‍ നിഷേധിച്ച് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പൊലീസുമായി താന്‍ ബന്ധപ്പെട്ടെന്നും എന്നാല്‍ ഗ്യാങ്സ്റ്ററുകളുടെ ഹിറ്റ്‌ലിസ്റ്റില്‍ തന്റെ പേരില്ലെന്നാണ് വിവരം ലഭിച്ചതെന്നും യാഷ് പറഞ്ഞു. 'വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഞാന്‍ അഡീഷണല്‍ കമ്മീഷ്ണര്‍ അലോക് കുമാറുമായും ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. അങ്ങനെയൊരു ഭീഷണിയില്ലെന്ന് അവര്‍ എനിക്കു ഉറപ്പു നല്‍കി. ഞാന്‍ അറവുകാരനുള്ള കുഞ്ഞാടല്ല, എന്റെ കരുത്തിനെ കുറിച്ച് എനിക്ക് ഉത്തമബോധ്യമുണ്ട്' യാഷ് പറഞ്ഞു. 

കന്നഡ സിനിമയിലുള്ള പ്രമുഖരാണ് ക്വട്ടേഷന്റെ പിന്നിലെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ കന്നഡ സിനിമ ലോകത്തെ തന്നെ അപമാനിക്കലാണെന്നായിരുന്നു താരത്തിന്റെ മറുപടി. കന്നഡ സിനിമയില്‍ ആരോഗ്യപരമായ മത്സരമുണ്ട് എന്നത് സത്യമാണ് എന്നാല്‍ ആരും ഇത്രയും തരംതാഴുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് താരം വാര്‍ത്തയോട് പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com