'അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരാള്‍ ഞാനായിരുന്നു, അവസാന നിമിഷം എന്നെ ഒഴിവാക്കിയതാണ്'; വെളിപ്പെടുത്തലുമായി ആസിഫ് അലി (വിഡിയോ) 

'ആ സിനിമയില്‍ ആ മൂന്ന് പേര്‍ക്ക് കിട്ടിയ കൈയ്യടി ഞാന്‍ ചെയ്ത ചെറിയ വേഷത്തിന് കിട്ടി'
'അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരാള്‍ ഞാനായിരുന്നു, അവസാന നിമിഷം എന്നെ ഒഴിവാക്കിയതാണ്'; വെളിപ്പെടുത്തലുമായി ആസിഫ് അലി (വിഡിയോ) 

നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം അമർ അക്ബർ അന്തോണിയിൽ ഒരാൾ താനായിരുന്നെന്നും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നെന്നും തുറന്നുപറഞ്ഞ് നടൻ ആസിഫ് അലി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവർ ചെയ്ത കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിൽ ആസിഫ് അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ ഫൈസി എന്ന ടൂർ ഏജന്റായാണ് താരം ഒടുവിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ആസിഫ് അലിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ. 
 
അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരാള്‍ ഞാനായിരുന്നു, അവസാന നിമിഷം എന്നെ ഒഴിവാക്കിയതാണ്. അതിനുപകരമായിരിക്കാം ചിലപ്പോള്‍ ഷാജിയായിട്ട് എന്നെ ഈ സിനിമയില്‍ കൊണ്ടുവന്നത്. ആ സിനിമയില്‍ ആ മൂന്ന് പേര്‍ക്ക് കിട്ടിയ കൈയ്യടി ഞാന്‍ ചെയ്ത ചെറിയ വേഷത്തിന് കിട്ടി. ആ ധൈര്യമാണ് ഇക്കയുടെ കൂടെ വീണ്ടുമൊരു സിനിമ ചെയ്യാന്‍ ഒരു കാരണമായത്, ആസിഫ് പറഞ്ഞു. 

ആസിഫ് അലിക്കൊപ്പം ബിജു മേനോനും ബൈജു സന്തോഷും പ്രധാന കഥാപാത്രങ്ങളായെത്തുന്ന മേരാ നാം ഷാജിയിൽ നിഖില വിമലാണ് നായിക. ഒരു കം‌പ്ലീറ്റ് എന്‍റര്‍ടെയ്നറായ സിനിമ കേരളത്തിലെ മൂന്ന് ഭാഗങ്ങളില്‍ നിന്നുള്ള ‘ഷാജി’ എന്ന് പേരുള്ളവരുടെ കഥ പറയുന്നു. തിരുവനന്തപുരത്തുള്ള ഷാജിയായി ബൈജുവും എറണാകുളത്തുള്ള ഷാജിയായി ആസിഫ് അലിയും കോഴിക്കോടുള്ള ഷാജിയായി ബിജുമേനോനും ആണ് എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com