അമ്പിളിയുടെ പോസ്റ്റര്‍ വൈറലായതിന് പിന്നില്‍

ഈ സിനിമയില്‍ സൈക്കിളിനും പച്ചപ്പിനും മഴയ്ക്കും മഞ്ഞിനുമൊക്കെയുള്ള പ്രാധാന്യം ജോണ്‍ അഭിലാഷിനോട് പറഞ്ഞു.
അമ്പിളിയുടെ പോസ്റ്റര്‍ വൈറലായതിന് പിന്നില്‍

'അമ്പിളി' എന്ന സൗബിന്‍ ഷാഹിര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മണിക്കൂറുകള്‍ക്കകം തന്നെ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു. നിമിഷങ്ങള്‍ക്കം പോസ്റ്റര്‍ വൈറലാവുകയും ചെയ്തു. കണ്ണിനും മനസിനും കുളിരേകുന്ന ആ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് കോട്ടയം സ്വദേശിയായ അഭിലാഷ് ചാക്കോയാണ്.

തന്റെ സുഹൃത്തും സംവിധായകനുമായ ജോണ്‍ പോളിനു വേണ്ടി 'അമ്പിളി'യുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. ഒരു ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് മാഗസിനില്‍ ജോലി ചെയ്യുന്ന അഭിലാഷ് വിദേശത്താണ് താമസം. സിനിമാ പോസ്റ്ററുകള്‍ ചെയ്യാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളും സാങ്കേതിക വിദ്യകളും അഭിലാഷിന്റെ മാഗസിനിലും ഉപയോഗിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തിയാണ് പോസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

'അമ്പിളി എന്ന സിനിമയുടെ പോസ്റ്ററില്‍ ടെക്‌നോളജിയുടെ അനന്തസാധ്യതകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. വളരെ ലളിതമായ രീതിയില്‍ എഡിറ്റിങ് നടത്തി കാഴ്ചയില്‍ ഒരുവിധത്തിലുമൊരു ആയാസം അനുഭവപ്പെടാത്ത രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്'- അഭിലാഷ് പറയുന്നു.  

അമ്പിളിയുടെ സംവിധായകന്‍ ജോണ്‍ പോളും അഭിലാഷും ഒരേ നാട്ടുകാരാണ്. ചെറുപ്പം മുതലേ പരിചയക്കാരുമാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന അഭിലാഷ് നാട്ടില്‍ വരുമ്പോള്‍ ജോണ്‍ തന്റെ കഥകളെല്ലാം പറഞ്ഞ് കേള്‍പ്പിക്കുമായിരുന്നു. അമ്പിളിയുടെ കഥയും അങ്ങനെ പറഞ്ഞിരുന്നു. 

ഈ സിനിമയില്‍ സൈക്കിളിനും പച്ചപ്പിനും മഴയ്ക്കും മഞ്ഞിനുമൊക്കെയുള്ള പ്രാധാന്യം ജോണ്‍ അഭിലാഷിനോട് പറഞ്ഞു. അതെല്ലാം അടിസ്ഥാനമാക്കിയായിരുന്നു ഈ കലാകാരന്‍ പോസ്റ്റര്‍ നിര്‍മ്മിച്ചത്. അമ്പിളിയുടെ പോസ്റ്റര്‍ വൈറലായതോടെ ഈ ഡിസൈനറും ഹിറ്റായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com