കാവ്യ അത് പറഞ്ഞപ്പോള്‍ ഞാൻ ദേഷ്യപ്പെട്ടു, പറ്റില്ലെങ്കില്‍ പോകാം എന്ന് പറഞ്ഞു: ലാല്‍ ജോസ്‌ 

സിനിമയിൽ നായികയായെത്തിയ കാവ്യയോട് അന്ന് ദേഷ്യപ്പെടേണ്ടിവന്ന സാഹചര്യമാണ് ലാൽ ജോസ് പങ്കുവച്ചത്
കാവ്യ അത് പറഞ്ഞപ്പോള്‍ ഞാൻ ദേഷ്യപ്പെട്ടു, പറ്റില്ലെങ്കില്‍ പോകാം എന്ന് പറഞ്ഞു: ലാല്‍ ജോസ്‌ 

ലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രമായി പ്രേക്ഷകർ അം​ഗീകരിച്ച സിനിമകളിൽ ഒന്നാണ് ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. പൃഥ്വിരാജ്, കാവ്യ, ജയസൂര്യ, ഇന്ദ്രജിത്, നരേൻ, രാധിക എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം റിലീസ് ചെയ്ത് 13 വർഷം പിന്നിട്ടെങ്കിലും പ്രേക്ഷകമനസുകളിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവേളയിൽ ഉണ്ടായ സംഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ലാൽ ജോസ്.

സിനിമയിൽ നായികയായെത്തിയ കാവ്യയോട് അന്ന് ദേഷ്യപ്പെടേണ്ടിവന്ന സാഹചര്യമാണ് ലാൽ ജോസ് പങ്കുവച്ചത്.  ചിത്രത്തിൽ രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രം ചെയ്യാൻ കാവ്യ ഏറെ ആഗ്രഹിച്ചിരുന്നെന്നും അത് തുറന്ന് പറഞ്ഞപ്പോള്‍ താന്‍ കാവ്യയോട് ദേഷ്യപ്പെട്ടുവെന്നും ലാല്‍ ജോസ് പറയുന്നു. റസിയയെ മാറ്റാന്‍ പറ്റില്ലെന്നും താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാമെന്ന് കാവ്യയോട് പറയേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. 

"ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി, കരച്ചിലടക്കാതെ കാവ്യ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. നേരത്തേ ഇമേജുള്ളയാള്‍ റസിയയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാന്‍ പറഞ്ഞു, റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം", അടുത്തിടെ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞു. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com