''ബൈക്കുകളോടാണ് എന്നും പ്രണയം: ആദ്യമായി കാശുകൊടുത്ത് വാങ്ങിച്ച വണ്ടി ഇപ്പോഴും കയ്യിലുണ്ട്''

തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നടന്‍ ബൈക്കുകളോടുള്ള താല്‍പര്യം വ്യക്തമാക്കിയിരിക്കുന്നത്. 
''ബൈക്കുകളോടാണ് എന്നും പ്രണയം: ആദ്യമായി കാശുകൊടുത്ത് വാങ്ങിച്ച വണ്ടി ഇപ്പോഴും കയ്യിലുണ്ട്''

ടൂവിലര്‍ ഓടിക്കാനാണ് ഉണ്ണി മുകുന്ദന് ഏറ്റവും ഇഷ്ടം. എല്ലാക്കാലത്തും തന്നെ മോഹിപ്പിച്ചിട്ടുള്ളതു ടൂവീലറുകളാണെന്നും ബൈക്ക് റൈഡുകള്‍ താന്‍ വളരെയധികം ആസ്വദിക്കാറുണ്ടെന്നും മലയാളത്തിന്റെ പ്രിയനടന്‍ വെളിപ്പെടുത്തുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നടന്‍ ബൈക്കുകളോടുള്ള താല്‍പര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ഡ്യുക്കാറ്റി പനഗേലിനൊപ്പവും ബൈക്കുകളുടെ കുഞ്ഞുരൂപങ്ങള്‍ക്കൊപ്പവും എടുത്ത മനോഹര ചിത്രങ്ങള്‍ സഹിതമാണ് ഉണ്ണി തന്റെ ഫേസ്ബുക്ക് കുറിപ്പെഴുതിയിരിക്കുന്നത്. കൂടാതെ, പനഗേല്‍ ഓടിക്കുന്ന വിഡിയോയും താരം ഇതിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ഓടിക്കാന്‍ തനിക്ക് ഇഷ്ടമാണെന്ന് ഉണ്ണി മുകുന്ദന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

നടന്‍ ആദ്യമായി സ്വന്തമാക്കിയ ബൈക്ക് ബജാജ് പള്‍സര്‍ 150 ആണ്. സ്വന്തമായി അധ്വാനിച്ച കാശുകൊണ്ടാണ് അതു വാങ്ങിയതെന്നും അതിപ്പോഴും കൈയിലുണ്ടെന്നും ഉണ്ണി പറഞ്ഞിരുന്നു. അതിനു ശേഷം ഒരു റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടിയും ക്ലാസിക്ക് ഡസേര്‍ട്ട് സ്‌റ്റോമും ഉണ്ണിക്ക് സ്വന്തമായുണ്ട്. ഒരു ജാവയും ഉണ്ണി മുകുന്ദന്‍ ബുക്കു ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com