'അവള്‍ എന്നോട് പിണക്കമാണോ? നേരിട്ട് കാണുമ്പോള്‍ ചോദിക്കുന്നുണ്ട്'; കങ്കണയുടെ വിമര്‍ശനം അറിയാതെ അമീര്‍ ഖാന്‍ 

താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ കങ്കണയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി
'അവള്‍ എന്നോട് പിണക്കമാണോ? നേരിട്ട് കാണുമ്പോള്‍ ചോദിക്കുന്നുണ്ട്'; കങ്കണയുടെ വിമര്‍ശനം അറിയാതെ അമീര്‍ ഖാന്‍ 

ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാനെതിരേ നടി കങ്കണ റണൗത്ത് രൂക്ഷ വിമര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. തന്റെ പുതിയ ചിത്രം മണികര്‍ണികയുടെ റിലീസ് സമയത്ത് ആരില്‍ നിന്നും പിന്തുണ ലഭിക്കാതിരുന്നതാണ് കങ്കണയെ ചൊടിപ്പിച്ചത്. എന്നാല്‍ ഇങ്ങനെയൊരു വിവാദത്തെക്കുറിച്ച് താന്‍ അറിഞ്ഞില്ല എന്നാണ് അമീര്‍ ഖാന്‍ പറയുന്നത്. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ കങ്കണയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. 

'അവള്‍ എന്നോട് ദേഷ്യത്തിലാണോ? എന്തിന്? പക്ഷേ, എന്നോട് ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. അടുത്ത പ്രാവശ്യം കാണുമ്പോള്‍ ഞാന്‍ ചോദിക്കുന്നുണ്ട്' അമീര്‍ വ്യക്തമാക്കി. ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ ഭാഗമായി ഭാര്യ കിരണിനൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ന് താരത്തിന് 54 വയസ് തികയുകയാണ്. 

മണികര്‍ഷിക റിലീസ് ചെയ്തതിന് ശേഷമാണ് ബോളിവുഡിലെ താരങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കങ്കണ രംഗത്തെത്തിയത്. അവരുടെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ മാത്രം നമ്മളോട് അടുപ്പം കാണിക്കുകയും എന്നാല്‍ നമ്മുടെ സിനിമകള്‍ക്ക് പിന്തുണ നല്‍കുന്നില്ല എന്നായിരുന്നു കങ്കണയുടെ പരാതി. അമീര്‍ഖാന്റെ ദംഗലിനെക്കുറിച്ച് പറയാന്‍ ഒരുപാട് കഷ്ടപ്പെട്ടാണ് താന്‍ പോയതെന്നും എന്നിട്ടും തന്റെ ചിത്രത്തിന്റെ ട്രയല്‍സ് കാണാന്‍ അവരാരും വന്നില്ലെന്നും താരം കുറ്റപ്പെടുത്തി.  കൂടാതെ യുവ നടി ആലിയ ഭട്ടിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആലിയ ക്ഷമ പറഞ്ഞെങ്കിവും അത് അംഗീകരിക്കാന്‍ കങ്കണ തയാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com