ആ മാജിക് ലുക്കിന് പിന്നില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്: സാനിയയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

വളരെ മനോഹരമായ കളര്‍ ടോണില്‍ ഡ്രമാറ്റിക് പാര്‍ട്ടിവെയര്‍ അണിഞ്ഞു നില്‍ക്കുന്ന ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ആ മാജിക് ലുക്കിന് പിന്നില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്: സാനിയയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പന്‍ എന്ന പെണ്‍കുട്ടി ചലച്ചിത്രലോകത്തേക്ക് കടന്നു വരുന്നത്. ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സാനിയ അതോടെ താരമായി. തുടര്‍ന്ന് തന്റെ വസ്ത്രധാരണ ശൈലി കൊണ്ടും പൊതുവേദിയിലെ സാന്നിധ്യം കൊണ്ടും എന്നും വാര്‍ത്തകളില്‍ ഇടം നേടിയെടുക്കുകയായിരുന്നു ഈ പെണ്‍കുട്ടി.

ഈയിടെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ അതീവ ഗ്ലാമറസായി എത്തിയതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് വിധേയാകേണ്ടി വന്നു സാനിയയ്ക്ക്. താരത്തിന്റെ വസ്ത്രധാരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തു വരികയും ചെയ്തു. ഇപ്പോള്‍ സാനിയ ഇയ്യപ്പന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത മനോഹരമായ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. 

വളരെ മനോഹരമായ കളര്‍ ടോണില്‍ ഡ്രമാറ്റിക് പാര്‍ട്ടിവെയര്‍ അണിഞ്ഞു നില്‍ക്കുന്ന ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നടിയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് ആയിരുന്നു സാനിയയുടെ ഈ ഡ്രമാറ്റിക് ലുക്കിന് പിന്നില്‍. ഫ്രില്‍സും ഫ്‌ലോണ്‍സും. ഒപ്പം ഓംബ്രെ ഫിനിഷുമെല്ലാം ചേര്‍ന്ന് അതീവ സുന്ദരമാണ് ഈ ഉടുപ്പ്.

ഓരോ ഫ്രില്ലും പ്രത്യേകം ലെയറുകളായി ചെയ്ത് തിരമാല പോലെ ഒഴുകി കിടക്കുന്ന സ്‌കേര്‍ട്ടും സ്ലീവ്‌ലെസ് ടോപ്പും സാനിയയ്ക്ക് ഏറെ ചേരുന്നുണ്ട്. ആറ് ദിവസമെടുത്താണ് സ്‌കര്‍ട്ട് പൂര്‍ത്തിയാക്കിയത്. ഫ്‌ലെമിംഗോ നിറത്തിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഇന്തോ- വേസ്‌റ്റേണ്‍ ലുക്കിനു വേണ്ടി ഒരു ബെല്‍റ്റും വസ്ത്രത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com