ആരാധകരുടെ തിക്കിലും തിരക്കിലും ബാരിക്കേഡ് തകര്‍ന്നു: ഒന്നും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് വിജയ്, വീഡിയോ

വിജയ്‌നെ കണ്ട് ആവേശം മൂത്ത് അപകടത്തില്‍ പെടുന്ന ആരാധകരും അവരെ രക്ഷിക്കാന്‍ മുന്നോട്ടിറങ്ങിയ വിജയ്‌യുടെയും വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 
ആരാധകരുടെ തിക്കിലും തിരക്കിലും ബാരിക്കേഡ് തകര്‍ന്നു: ഒന്നും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് വിജയ്, വീഡിയോ

രാധകര്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യന്‍ നടന്‍ വിജയ്. ആരാധകരോട് മാനസികമായ അടുപ്പം സൂക്ഷിക്കുന്ന ആളുകൂടിയാണ് അദ്ദേഹം. തന്നെക്കൊണ്ട് പറ്റാവുന്ന പോലെ പൊതുവിഷയങ്ങളില്‍ ഇടപെടാറുമുണ്ട്. വിജയ്‌നെ കണ്ട് ആവേശം മൂത്ത് അപകടത്തില്‍ പെടുന്ന ആരാധകരും അവരെ രക്ഷിക്കാന്‍ മുന്നോട്ടിറങ്ങിയ വിജയ്‌യുടെയും വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

സംഭവം നടന്നത് മെര്‍സലിന് ശേഷം സംവിധായകന്‍ ആറ്റ്‌ലിയും വിജയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിലാണ്. നായകനായ വിജയ് സെറ്റിലേക്ക് കടന്നുവരുമ്പോള്‍ ആരാധകര്‍ തിക്കുതിരക്കും ഉണ്ടാക്കുകയും മുന്‍പിലുണ്ടായിരുന്ന ബാരിക്കേഡ് പൈട്ടെന്ന് മുന്നോട്ട് ചായുകയുമായിരുന്നു. 

ഒരുനിമിഷം പതറിയ താരം പെട്ടന്ന് തന്നെ മുന്നോട്ട് വന്ന് കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. വിജയ് യും സംഘവും ചേര്‍ന്ന് പൊട്ടിയ ബാരിക്കേഡ് കൈകൊണ്ട് തടഞ്ഞു നിര്‍ത്തിയതിനാലാണ് അപകടം ഒഴിവായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com