കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്; അരങ്ങേറ്റം അജയ് ദേവ്ഗണിനൊപ്പം

തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായി തിളങ്ങുന്ന കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്
കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്; അരങ്ങേറ്റം അജയ് ദേവ്ഗണിനൊപ്പം

തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായി തിളങ്ങുന്ന കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്. അജയ് ദേവ്ഗണിന്റെ നായികയായിട്ടാണ് താരത്തിന്റെ ബോളിവുഡ് പ്രവേശം. 'ബധായി ഹോ' സംവിധായകന്‍ അമിത് ശര്‍മ ഒരുക്കുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം.

ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ് ചിത്രം. 1950-63 കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ കോച്ച് ആയിരുന്നു സയിദ്. ചിത്രത്തില്‍ സയിദ് ആയി അജയ് എത്തുമ്പോള്‍ ഭാര്യയുടെ വേഷത്തില്‍ കീര്‍ത്തി അഭിനയിക്കുന്നു. ബോണി കപൂറാണ് നിര്‍മാണം.

മഹാനടിയുടെ വന്‍ വിജയത്തിനു ശേഷം തെന്നിന്ത്യയില്‍ താരമൂല്യം ഏറ്റവും കൂടുതലുള്ള നായികമാര്‍ക്കൊപ്പമാണ് കീര്‍ത്തിയുടെ സ്ഥാനം. . മുരുഗദോസ്സിന്റെ രജിനികാന്ത് ചിത്രത്തിലും കീര്‍ത്തിയുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാര്‍അറബിക്കടലിന്റെ സിംഹത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com