തൊണ്ടി മുതലിന് ശേഷം ഫഹദും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു ; രചന ശ്യാം പുഷ്കരൻ

മ​ഹേ​ഷി​ന്റെ​ ​പ്ര​തി​കാ​ര​ത്തി​നു​ശേ​ഷം​ ​ഫ​ഹ​ദും​ ​ദി​ലീ​ഷ് ​പോ​ത്ത​നും​ ​ശ്യാം​ ​പു​ഷ്ക​ര​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു
തൊണ്ടി മുതലിന് ശേഷം ഫഹദും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു ; രചന ശ്യാം പുഷ്കരൻ

ഏറെ ശ്രദ്ധേയമായ തൊ​ണ്ടി​ ​മു​ത​ലും​ ​ദൃ​ക് ​സാ​ക്ഷിയും എന്ന സിനിമയ്ക്ക് ശേഷം ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ പുതിയ സിനിമയുടെ പണിപ്പുരയിൽ. ദിലീഷ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഫ​ഹ​ദ് ​ഫാ​സിലാണ്​ ​നാ​യ​ക​ൻ.​ ശ്യാം​ ​പു​ഷ്ക​രനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. 

ദി​ലീ​ഷ് ​പോ​ത്ത​ന്റെ​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​ ​മ​ഹേ​ഷി​ന്റെ​ ​പ്ര​തി​കാ​ര​ത്തി​ലും​ ​ഫ​ഹ​ദ് ​ഫാ​സി​ലാ​യി​രു​ന്നു​ ​നാ​യ​ക​ൻ. മ​ഹേ​ഷി​ന്റെ​ ​പ്ര​തി​കാ​ര​ത്തി​നു​ശേ​ഷം​ ​ഫ​ഹ​ദും​ ​ദി​ലീ​ഷ് ​പോ​ത്ത​നും​ ​ശ്യാം​ ​പു​ഷ്ക​ര​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത. ശ്യാം പുഷ്കരൻ രചന നിർവഹിച്ച ​ ​കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്സ് ​വി​ജ​യ​ക​ര​മാ​യി​ ​മു​ന്നേ​റു​ക​യാ​ണ്. ഈ ചിത്രത്തിൽ ഫഹദും ദിലീഷും അഭിനയിക്കുന്നുണ്ട്. 

​ട്രാ​ൻ​സി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ലാ​ണ് ​ഫ​ഹദ് ഫാസിൽ ഇപ്പോഴുള്ളത്. ​ ​ഇ​ത് ​ക​ഴി​ഞ്ഞാ​ണ് ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ക.​ ​നാ​യി​ക​യെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ജൂ​ലാ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​തീ​രു​മാ​നം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com