'ബിജു മേനോനും ആസിഫ് അലിയും കര പറ്റി, ഈ പടം സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ'; ബൈജു പറയുന്നു ( വീഡിയോ)

കഴിഞ്ഞ 37 വര്‍ഷമായി മലയാള സിനിമയുടെ കൂടെ നടന്‍ ബൈജുവുണ്ട്
'ബിജു മേനോനും ആസിഫ് അലിയും കര പറ്റി, ഈ പടം സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ'; ബൈജു പറയുന്നു ( വീഡിയോ)

ഴിഞ്ഞ 37 വര്‍ഷമായി മലയാള സിനിമയുടെ കൂടെ നടന്‍ ബൈജുവുണ്ട്. 90കളില്‍ മലയാള സിനിമയ്ക്ക് ഒഴിച്ചു കൂട്ടാനാകാത്ത ഒരു പേരായിരുന്നു ബൈജുവിന്റേത്. എന്നാല്‍ ഇടക്കാലത്ത് ബൈജുവിനെ കാണാതായി. മുരളി ഗോപി- അരുണ്‍ കുമാര്‍ ടീമിന്റെ ഈ അടുത്ത കാലത്ത് എന്ന ചിത്രമാണ് ബൈജുവിനെ വീണ്ടും ശ്രദ്ധേയനാക്കിയത്. വികടകുമാരന്‍, പുത്തന്‍പണം, ഡ്രാമ തുടങ്ങിയ ചിത്രങ്ങള്‍ പഴയ ആ ഇമേജിനെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. 

ഇപ്പോള്‍ നാദിര്‍ഷയുടെ മേരാ നാം ഷാജി എന്ന ചിത്രത്തില്‍ വാനോളം പ്രതീക്ഷയര്‍പ്പിക്കുകയാണ് ബൈജു. മൂന്നു ഷാജിമാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവനന്തപുരത്തുള്ള െ്രെഡവര്‍ ജന്റില്‍മാന്‍ ഷാജി. ഇവരുടെ ചിരിക്കാഴ്ചകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരും.

 ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിനെ കുറിച്ചുളള പ്രതീക്ഷകള്‍ ബൈജു തുറന്നു പറയുകയും ചെയ്തു. 'ഈ പടത്തിലെ സൂപ്പരതാരം സംവിധായകന്‍ നാദിര്‍ഷയാണെന്നും ഈ സിനിമ സൂപ്പര്‍ ഹിറ്റ് ആവേണ്ടത് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളത് എനിക്കാണെന്നും ബൈജു പറയുന്നു. കാരണം ബിജു മേനോനും ആസിഫ് അലിയും ഒരു കര പറ്റി.. ഇത് സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ'- ബൈജു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com