'ഇവന്‍ വലിയ ഷെഫ് ആവുമെന്നാണ് ഞാന്‍ കരുതിയത്'; ധനുഷിന് സര്‍പ്രൈസ് ഒരുക്കി കുടുംബം; ഞെട്ടി താരം; വീഡിയോ

ചെറുപ്പത്തിലെ ചിത്രങ്ങളും ധനുഷിന്റെ കുട്ടിക്കാലത്തെ ഓര്‍മകളും പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ ആണ് ഒരുക്കിയത്
'ഇവന്‍ വലിയ ഷെഫ് ആവുമെന്നാണ് ഞാന്‍ കരുതിയത്'; ധനുഷിന് സര്‍പ്രൈസ് ഒരുക്കി കുടുംബം; ഞെട്ടി താരം; വീഡിയോ

തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് ധനുഷ്. വലിയ ഉയരങ്ങളില്‍ എത്തിയിട്ടും കുടുംബവുമായി അടുത്ത ബന്ധമാണ് ധനുഷ് സൂക്ഷിക്കുന്നത്. ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് ധനുഷിന് സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരിക്കുകയാണ് കുടുംബം. അച്ഛനും അമ്മയും സഹോദരിമാരുമാണ് താരത്തിന് സര്‍പ്രൈസ് ഒരുക്കിയത്. വികടന്‍ ടിവി അവാര്‍ഡിനിടെയായിരുന്നു സംഭവം. മികച്ച നടനുള്ള പുരസ്‌കാരം വാങ്ങാനായി സ്റ്റേജില്‍ എത്തിയ താരത്തെ ഒന്നിനു പുറകേ ഒന്നായി സര്‍പ്രൈസുകള്‍ നല്‍കുകയായിരുന്നു.  

ചെറുപ്പത്തിലെ ചിത്രങ്ങളും ധനുഷിന്റെ കുട്ടിക്കാലത്തെ ഓര്‍മകളും പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ ആണ് ഒരുക്കിയത്. അച്ഛന്‍ കസ്തൂരി രാജയും അമ്മ വിജയലക്ഷ്മിയും മകനെക്കുറിച്ച് പറയുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. എത്ര വലിയ താരമായാലും ഇപ്പോഴും തങ്ങള്‍ക്ക് മുന്നില്‍ അവര്‍ കുഞ്ഞാണ് എന്നാണ് അവര്‍ പറഞ്ഞത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ നല്ല ഭക്ഷണം ഉണ്ടാക്കി വെക്കാന്‍ അമ്മയെ വിളിച്ചു പറയുകയും വീട്ടില്‍ എത്തിയാല്‍ അമ്മയുടെ മടിയില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന അമ്മക്കുട്ടിയാണ് ധനുഷെന്നും വീഡിയോയില്‍ പറയുന്നു.

വീഡിയോ കണ്ട് സന്തോഷം പങ്കുവെക്കുന്നതിനിടെ അപ്രതീക്ഷിതമായി അച്ഛനും അമ്മയും വേദിയില്‍ എത്തിയത്. ഞെട്ടി നില്‍ക്കുന്ന ധനുഷിന് അമ്മ കവിളില്‍ മുത്തം നല്‍കി. കൈയിലിരിക്കുന്ന അവാര്‍ഡ് അമ്മയ്ക്ക് നല്‍കാനും താരം മറന്നില്ല. പിന്നീടാണ് സഹോദരിമാരായ വിമല ഗീതയും കാര്‍ത്തിക ദേവിയില്‍ സ്‌റ്റേജില്‍ എത്തുന്നത്. തങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ധനുഷ് പല സ്ഥലത്തും പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ധനുഷിനെക്കുറിച്ച് പറയാന്‍ അവസരം കിട്ടിയിട്ടില്ലെന്നും അതിനാലാണ് ഇവിടെ വന്നതെന്നുമാണ് അവര്‍ പറഞ്ഞത്. ചെറുപ്പത്തില്‍ ഷെഫ് ആവണം എന്നായിരുന്നു ധനുഷിന്റെ ആഗ്രഹം. അവന്‍ വലിയ ഷെഫ് ആവും എന്നാണ് കരുതിയത്. വളരെ അഭിമാനമുണ്ട് ധനുഷിന്റെ സഹോദരി എന്ന് അറിയപ്പെടാന്‍. ഇനിയും വിജയങ്ങള്‍ കീഴടക്കൂ' അവര്‍ പറഞ്ഞു. ആദ്യമായാണ് ധനുഷിന്റെ സഹോദരിമാര്‍ പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത്. ഈ നിമിഷം ജീവിതത്തില്‍ മറക്കാനാവില്ല എന്നാണ് ധനുഷ് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com