'ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചതാണ്, ഈ നമ്പര്‍ ഇവിടെ ചെലവാകില്ല'; ആള്‍മാറാട്ടം കയ്യോടെ പൊക്കി നടി

പരസ്യ ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്നും അതിന് ഫോണ്‍ നമ്പര്‍ തരണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്
reshmi
reshmi

ള്‍മാറാട്ടം നടത്തി ഫോണ്‍നമ്പര്‍ ചോദിച്ചയാളെ കയ്യോടെ പൊക്കി നടി. തെലുങ്ക് താരം രശ്മി ഗൗതമിനെയാണ് പിആര്‍ കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന പേരില്‍ പറ്റിക്കാന്‍ നോക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ച ഇയാള്‍ക്ക് താരം അപ്പോള്‍ തന്നെ തക്ക മറുപടിയും നല്‍കി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ മറുപടി. 

പരസ്യ ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്നും അതിന് ഫോണ്‍ നമ്പര്‍ തരണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. രശ്മി തന്ന അച്ഛന്റെ നമ്പര്‍ കൈയില്‍ നിന്ന് പോയെന്നും ഫോണ്‍ നമ്പര്‍ ഇന്‍ബോക്‌സ് ചെയ്യുമോ എന്നും വളരെ മാന്യമായിട്ടായിരുന്നു ചോദ്യം. ആരായാലും ഇങ്ങനെ നമ്പര്‍ ചോദിച്ചാല്‍ സത്യമെന്ന് കരുതി നല്‍കുക തന്നെ ചെയ്യും. എന്നാല്‍ പന്ത്രണ്ടാം ക്ലാസില്‍ മരിച്ചു പോയ തന്റെ അച്ഛന്റെ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ ലഭിച്ചു എന്നായിരുന്നു രശ്മിയുടെ മറുപടി. പെണ്‍കുട്ടികളെ ഇത്തരത്തില്‍ നുണ പറഞ്ഞ് പറ്റിക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കാനും താരം മറന്നില്ല. 

12 ല്‍ പഠിക്കുമ്പോഴാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. അതിനാല്‍ ഒരിക്കലും എന്റെ അച്ഛന്റെ നമ്പര്‍ നിങ്ങള്‍ക്ക് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. പിആര്‍ മാനേജ്മന്റെ എന്ന് പറഞ്ഞ ആളുകളെ പറ്റിക്കുന്നത് ദയവായി നിര്‍ത്തൂ. സിനിമ സ്വപ്‌നങ്ങളുമായി എത്തുന്ന പെണ്‍കുട്ടികളെ പറ്റിക്കാനുള്ള പുതിയ വഴിയാണ് ഇത്. സിനിമ മേഖലയ്ക്ക് നാണക്കേട് കൊണ്ടുവരും' രശ്മി തന്റെ ട്വിറ്ററില്‍ കുറിച്ചു. 

താരത്തിന്റെ മറുപടി എത്തിയതോടെ തനിക്ക് തെറ്റുപറ്റിയതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് മാനേജര്‍ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് നമ്പര്‍ ചോദിച്ചുകൊണ്ടുള്ള ട്വീറ്റും അപ്രത്യക്ഷമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com