ചില സമയത്ത് ഒന്ന് ഒളിക്കാന്‍ തോന്നും, ചില സമയത്ത് മാറിനില്‍ക്കാനും;  പാര്‍വതി

സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് പാര്‍വതി തുറന്നടിച്ചു
ചില സമയത്ത് ഒന്ന് ഒളിക്കാന്‍ തോന്നും, ചില സമയത്ത് മാറിനില്‍ക്കാനും;  പാര്‍വതി

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ പ്രയോജനപ്പെടുന്നത് അച്ഛനും അമ്മയും കാണിച്ചുതന്ന പാഠങ്ങളാണെന്ന് നടി പാര്‍വതി. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ തുടരെ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഏറ്റവുമധികം പ്രചോദനമായത് സ്വന്തം അച്ഛനാണെന്ന് പാര്‍വതി പറഞ്ഞു. ഉയരെ സിനിമയുടെ ഭാഗമായി നടന്ന മത്സരത്തിലെ വിജയികളുമായി സംസാരിക്കുന്നതിനിടെയാണ് പാര്‍വതി സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് സംസാരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് പാര്‍വതി തുറന്നടിച്ചു. എത്രത്തോളം തമ്മില്‍ കണക്ട് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് പറഞ്ഞാലും ഒരു സെന്‍സ് ഓഫ് സോഷ്യല്‍ കോണ്‍ട്രാക്ട് ഉണ്ട്. മാന്യത. ഒരു മറയില്‍ നിന്ന് നമുക്ക് എന്തും പറയാമെന്നുള്ളത് ശീലിച്ചുതുടങ്ങിക്കഴിഞ്ഞാല്‍ അത് തുടര്‍ന്ന് പോകും. പാര്‍വതി പറഞ്ഞു. 'മറ്റൊരാളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതിന് മുന്‍പ് സ്വന്തം ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടോ എന്ന് ചിന്തിക്കുന്ന ഒരുപാട് പേര്‍ എനിക്ക് ചുറ്റുമുണ്ട്. ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. മറ്റൊരാള്‍ എന്നോട് പിണങ്ങി എന്നറിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ലെന്ന്', പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്പിറേഷണല്‍ കഥകള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉയരെയുടെ അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയിലെ വിജയികളുമായി സംസാരിക്കുകയായിരുന്നു പാര്‍വതി. നടന്‍ ടൊവിനോയും താരത്തിനൊപ്പമുണ്ടായിരുന്നു. ആരാണ് പാര്‍വതിയുടെ ജീവിതത്തില്‍ പ്രചോദനമായിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. 

സൈബര്‍ ആക്രമണം നടന്നപ്പോള്‍ ഞാന്‍ ഒരു നാല് മാസത്തേക്ക് മാറി നിന്നു. ചില സമയത്ത് ഒന്ന് ഒളിക്കാന്‍ തോന്നും. ചില സമയത്ത് മാറിനില്‍ക്കാനും എന്നെ ആരും കാണണ്ടെന്നുമൊക്കെ തോന്നും. അതൊക്കെ മനുഷ്യസഹജമായ കാര്യങ്ങളാണ്. അച്ഛനും അമ്മയും ജീവിച്ചു കാണിച്ചുതന്ന പാഠങ്ങളാണ് ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ പ്രയോജനപ്പെടുത്തുന്നതെന്നും പാര്‍വതി പറയുന്നു.
മാതാപിതാക്കളാണ് ഇന്‍സ്പിറേഷന്‍. അച്ഛനാണ് എറ്റവും കൂടുതല്‍ ഇന്‍സ്‌പൈര്‍ ചെയ്യ്തതെന്ന് മനസിലാക്കാന്‍ വളരെ വൈകിയെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com