നരേന്ദ്രമോദിയായി വിവേക് ഒബ്‌റോയ്: വിവിധ രൂപത്തിലുള്ള ലുക്കുകള്‍ പുറത്ത്

നരേന്ദ്ര മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷപ്പകര്‍ച്ചയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.
നരേന്ദ്രമോദിയായി വിവേക് ഒബ്‌റോയ്: വിവിധ രൂപത്തിലുള്ള ലുക്കുകള്‍ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോദിയായി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ്. റിലീസിനോടടുക്കുന്ന വേളയില്‍ വിവേക് ഒബ്‌റോയ്യുടെ വിവിധ ലുക്കുകള്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

നരേന്ദ്ര മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷപ്പകര്‍ച്ചയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് സമൂഹമാധ്യമത്തിലൂടെ ഈ ചിത്രങ്ങള്‍ റിലീസ് ചെയ്തത്. 

സന്ദീപ് എസ് സിംഗ്, സുരേഷ് ഒബ്‌റോയ്, ആനന്ദ് പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ 12ന് തിയേറ്ററുകളിലെത്തും. 'രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മലയാളം അടക്കം ഇരുപത്തിമൂന്നു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. 

ബോമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, ബര്‍ഖ ബിഷ്ട് സെന്‍ഗുപ്ത, അക്ഷത് ആര്‍ സലൂജ, അന്‍ജന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിന്‍ കാര്യേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com