ലൂസിഫറില്‍ എനിക്കേറ്റവും പ്രിയപ്പെട്ട രംഗം: റിലീസിന് മുന്‍പേ ആ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ലൂസിഫര്‍ സിനിമ തുടങ്ങുന്ന ആദ്യദിനം, ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചത്.
ലൂസിഫറില്‍ എനിക്കേറ്റവും പ്രിയപ്പെട്ട രംഗം: റിലീസിന് മുന്‍പേ ആ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഇതിന്റെ ഓരോ വിശേഷങ്ങള്‍ക്കും ഏറെ അക്ഷമരായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

അതിനിടെ ഏറെ വിശേഷപ്പെട്ട മറ്റൊരു ചിത്രം കൂടി പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ലൂസിഫറില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രം മോഹന്‍ലാലും പൃഥ്വിരാജും തമ്മിലുള്ള എന്തോ സംഭാഷണ രംഗമാണെന്നാണ് മനസിലാകുന്നത്. 

ലൂസിഫര്‍ സിനിമ തുടങ്ങുന്ന ആദ്യദിനം, ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ ഇന്ന് നടക്കും. ഈ മാസം 21, 22 തിയതികളിലായി ദുബായില്‍ വച്ചാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാരിയരാണ് ചിത്രത്തില്‍ നായിക. 

ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മിക്കുന്നത്. ഈ മാസം 28ന് ചിത്രം തിയറ്ററുകളിലെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com