പകരമാര്? സ്റ്റീഫന്‍ നെടുംപള്ളി; 'ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധം', ലൂസിഫര്‍ ട്രെയിലര്‍ 

പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായിരിക്കു ലൂസിഫറെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്
പകരമാര്? സ്റ്റീഫന്‍ നെടുംപള്ളി; 'ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധം', ലൂസിഫര്‍ ട്രെയിലര്‍ 

സ്റ്റീഫൻ നെടുംപള്ളിയായി മോഹൻലാൽ എത്തുന്ന പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയിലർ പുറത്തുവിട്ടു. ഏകദേശം മൂന്ന് മിനിറ്റോളെ ദൈർഘ്യമുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. മോഹൻലാൽ, വിവേക് ഒബ്റോയ‌്, മഞ്ജു വാര്യർ, ടൊവിനോ, ഇന്ദ്രജിത്, ബാല, കലാഭവൻ ഷാജോൺ, സാനിയ, നൈല ഉഷ തുടങ്ങി പ്രധാന കഥാപാങ്ങളെയെല്ലാം ട്രെയിലറിൽ കാണാം.

പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായിരിക്കു ലൂസിഫറെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയാണ് പ്രതിനായക കഥാപാത്രമായ ബോബിയെ അവതരിപ്പിക്കുന്നത്. 

വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളത്തിന്റെ യുവതാരങ്ങളായ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ നൈല ഉഷ, സാനിയ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയ വലിയ നിരയാണ് ചിത്രത്തിലുള്ളത്. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com