ആക്ഷന്‍ ഹീറോയൊക്കെ അങ്ങ് സ്‌ക്രീനില്‍ മാത്രം; ഒറ്റ ഇടിയില്‍ അക്ഷയ് കുമാറിനെ വീഴ്ത്തി വനിതാ ഓഫീസര്‍ (വിഡിയോ)

ആക്ഷന്‍ ഹീറോയല്ലേ ഒരു കൈ നോക്കാമെന്നായി ബിഎസ്എഫ് ട്രെയിനിങ് സെന്ററിലെ സൈനികര്‍. ഒട്ടും മടിച്ചില്ല, കൂട്ടത്തിലെ വനിതാ ഓഫീസര്‍ മുന്നോട്ട് വന്നു.
ആക്ഷന്‍ ഹീറോയൊക്കെ അങ്ങ് സ്‌ക്രീനില്‍ മാത്രം; ഒറ്റ ഇടിയില്‍ അക്ഷയ് കുമാറിനെ വീഴ്ത്തി വനിതാ ഓഫീസര്‍ (വിഡിയോ)

ന്യൂഡല്‍ഹി:  ആക്ഷന്‍ ഹീറോ വേഷങ്ങളില്‍ ഗംഭീര പ്രകടനമാണ് അക്ഷയ് കുമാര്‍ സ്‌ക്രീനില്‍ കാഴ്ച വയ്ക്കുന്നത്. എന്നാല്‍ നേരില്‍ ഒന്ന് ഇടി പിടിച്ച് നോക്കിയാലോ? ഒരു സംശയവും വേണ്ട ഒറ്റയിടിക്ക് താഴെക്കിടക്കുമെന്നാണ് താരം തന്നെ പങ്കു വച്ച വിഡിയോയില്‍ കാണുന്നത്. 

പുതിയ ചിത്രമായ 'കേസരി'യുടെ റിലീസിന് മുമ്പായി ബിഎസ്എഫ് ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അക്ഷയ്. ആക്ഷന്‍ ഹീറോയല്ലേ ഒരു കൈ നോക്കാമെന്നായി ബിഎസ്എഫ് ട്രെയിനിങ് സെന്ററിലെ സൈനികര്‍. ഒട്ടും മടിച്ചില്ല, കൂട്ടത്തിലെ വനിതാ ഓഫീസര്‍ മുന്നോട്ട് വന്നു. ഇടി ചെറുക്കാന്‍ ചില തന്ത്രങ്ങള്‍ ഇറക്കിയെങ്കിലും വനിതാ ഓഫീസറുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ താരത്തിനായില്ല. തോറ്റതോടെ ഓഫീസറെ ആശ്ലേഷിച്ച് അഭിനന്ദിച്ച് താരം മടങ്ങുകയായിരുന്നു.

സൈനികരുടെ പരിശീലനവും നിശ്ചയ ദാര്‍ഡ്യവും പ്രചോദിപ്പിക്കുന്നതാണെന്നും വിഡിയോ പങ്ക് വച്ച് അദ്ദേഹം കുറിച്ചു. 1897 ല്‍ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടിയ കഥയാണ് 'കേസരി' പറയുന്നത്. ബ്രിട്ടീഷ് പട്ടാളത്തിന് വേണ്ടി 21 സിഖുകാരാണ് 10,000 അഫ്ഗാന്‍ നുഴഞ്ഞ് കയറ്റക്കാരെ തുരത്തിയോടിച്ചത്. അനുരാഗ് സിങാണ് സംവിധായകന്‍. പരിണീതി ചോപ്ര നായികയാവുന്ന ചിത്രം ഇന്നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com