'കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം ശരിയായ വിദ്യാഭ്യാസം', 'നോട്ട്ബുക്ക്' അത്തരത്തിലൊരു സിനിമയെന്ന് സല്‍മാന്‍ 

കശ്മീരിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം ശരിയായ വിദ്യാഭ്യാസമാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍
'കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം ശരിയായ വിദ്യാഭ്യാസം', 'നോട്ട്ബുക്ക്' അത്തരത്തിലൊരു സിനിമയെന്ന് സല്‍മാന്‍ 

ശ്മീരിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം ശരിയായ വിദ്യാഭ്യാസമാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. കാശ്മീര്‍ പശ്ചാത്തലത്തില്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പുല്‍വാമ ഭീകരാക്രമണം വിലയിരുത്തിയുള്ള സല്‍മാന്റെ വാക്കുകള്‍. 

വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്കിലും ശരിയായ വിദ്യാഭ്യാസം ഉറപ്പുവരുത്താനാകണമെന്ന് സല്‍മാന്‍ പറയുന്നു. 40സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ഫെബ്രുവരി 14ലെ ആക്രമണത്തെ നേരിട്ട് പരാമര്‍ശിക്കാതെയാണ് കാശ്മീര്‍ വിഷയത്തെക്കുറിച്ച് താരം സംസാരിച്ചത്. 'ആ ആക്രമണം നടത്തിയ ആള്‍ക്കും വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. പക്ഷെ അയാളെ പഠിപ്പിച്ചവയും പഠിച്ച തത്വങ്ങളും തെറ്റായിരുന്നു. നോട്ട്ബുക്കിന്റെ പ്രമേയവും ഇത് തന്നെയാണ്', സല്‍മാന്‍ പറഞ്ഞു. 

കാശ്മീര്‍ പശ്ചാത്തലമാക്കിയ പ്രണയചിത്രമായ നോട്ട്ബുക്കാണ് സല്‍മാന്‍ നിര്‍മ്മിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com