പേടിപ്പിക്കാന്‍ വീണ്ടും നയന്‍താര, ഒപ്പം കുളപ്പുള്ളി ലീലയും ; ഐറയുടെ ട്രെയ്‌ലര്‍ എത്തി, വൈറല്‍

നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത് കെ എം സര്‍ജുനാണ്
പേടിപ്പിക്കാന്‍ വീണ്ടും നയന്‍താര, ഒപ്പം കുളപ്പുള്ളി ലീലയും ; ഐറയുടെ ട്രെയ്‌ലര്‍ എത്തി, വൈറല്‍

ചെന്നൈ : പ്രേക്ഷകരെ ഭയത്തിന്റെ സംഭ്രമജനക നിമിഷങ്ങളിലേക്ക് കൊണ്ടുപോകാനായി നയന്‍താര വീണ്ടുമെത്തുന്നു. പുതിയ ചിത്രമായ ഐറയിലൂടെയാണ് നയന്‍താര വീണ്ടും പേടിപ്പിക്കാനെത്തുന്നത്. നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത് കെ എം സര്‍ജുനാണ്. 

ഭവാനി ആരെന്ന് അറിയുമോ? ഈ ചോദ്യവുമായാണ് ഐറയുടെ ട്രെയ്‌ലര്‍ എത്തിയത്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ നയന്‍താരക്ക് പുറമെ, മലയാളികള്‍ക്ക് സുപരിചിതയായ മറ്റൊരു നടി കൂടിയുണ്ട്. കുളപ്പുള്ളി ലീല. മുത്തു അടക്കം ഈറോളം തമിഴ് സിനിമകളില്‍ ലീല ഇതിനകം അഭിനയിച്ചിട്ടുണ്ട്. 

ട്രെയ്‌ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വൈറലായി. യൂട്യൂബില്‍ ട്രെയ്‌ലര്‍ ഇതുവരെ ഏഴുലക്ഷത്തിലേറെ പേരാണ് കണ്ടുകഴിഞ്ഞത്. കെജെആര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം 28 ന് തിയേറ്ററുകളിലെത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com