നിറങ്ങള്‍ വാരിയെറിഞ്ഞ് പ്രിയ വാര്യര്‍; വര്‍ണ്ണങ്ങളില്‍ കുളിച്ച് റോഷനും, ഹോളി ആഘോഷം ഏറ്റെടുത്ത് ആരാധകര്‍ (വിഡിയോ) 

നിറങ്ങള്‍ വാരിയെറിഞ്ഞ് ഹോളി ആഘോഷിക്കുന്ന താരത്തിന്റെ വിഡിയോയും ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്
നിറങ്ങള്‍ വാരിയെറിഞ്ഞ് പ്രിയ വാര്യര്‍; വര്‍ണ്ണങ്ങളില്‍ കുളിച്ച് റോഷനും, ഹോളി ആഘോഷം ഏറ്റെടുത്ത് ആരാധകര്‍ (വിഡിയോ) 

സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമാകുകയാണ് നടി പ്രിയ വാര്യര്‍. നിറങ്ങള്‍ വാരിയെറിഞ്ഞ് ഹോളി ആഘോഷിക്കുന്ന താരത്തിന്റെ വിഡിയോയും ചിത്രങ്ങളുമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പ്രിയ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. 

കഴിഞ്ഞ വര്‍ഷം ഒരു അഡാറ് ലവ് എന്ന പ്രിയയുടെ കന്നിചിത്രത്തിന്റെ സെറ്റിലായിരുന്നു ഹോളി ആഘോഷങ്ങള്‍. റോഷനും മറ്റ് സഹതാരങ്ങള്‍ക്കുമൊപ്പമായിരുന്നു പ്രിയ ആഘോഷങ്ങളില്‍ പങ്കെടുത്തത്. എന്നാല്‍ ഇക്കുറി ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ് പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങളുടെ ഓര്‍മ്മയില്‍ റോഷനും ഹോളി ചിത്രം പങ്കുവച്ചിട്ടുണ്ട്. ത്രോ ബാക്ക് ചിത്രമാണ് ഹോളി ആശംസിച്ച് റോഷന്‍  പങ്കുവച്ചത്. നിറഞ്ഞളില്‍ കുളിച്ചുനില്‍ക്കുന്ന റോഷനെയാണ് ചിത്രങ്ങളില്‍ കാണാനാകുക.

ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ പ്രിയ. ഏറെ വിവാദമായ ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന രീതിയില്‍ ഏറെ വിവാദമുയര്‍ന്നിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com