ഉറ്റ സുഹൃത്തിനോട് ഇതു വേണ്ടായിരുന്നു; കരൺ ജോഹറിനെതിരെ ആരാധകർ; യുദ്ധമുണ്ടാക്കാതെ സ്നേഹം പുലർത്തൂവെന്ന് ഷാരൂഖ്

ഷാരൂഖ് ഖാനെ ഇകഴ്ത്തിക്കാട്ടിയുള്ള ട്വീറ്റ് ലൈക്ക് ചെയ്തതിനാണ് കരണിന് ആരാധകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്
ഉറ്റ സുഹൃത്തിനോട് ഇതു വേണ്ടായിരുന്നു; കരൺ ജോഹറിനെതിരെ ആരാധകർ; യുദ്ധമുണ്ടാക്കാതെ സ്നേഹം പുലർത്തൂവെന്ന് ഷാരൂഖ്

മുംബൈ: ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനെതിരെ ആരാധകരുടെ പ്രതിഷേധം. ഷാരൂഖ് ഖാനെ ഇകഴ്ത്തിക്കാട്ടിയുള്ള ട്വീറ്റ് ലൈക്ക് ചെയ്തതിനാണ് കരണിന് ആരാധകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്. ഷാരൂഖിന്റെ പുതിയ ചിത്രം സീറോയുടെയും കരൺ ജോഹറിന്റെ കമ്പനി നിർമിച്ച കേസരി എന്ന ചിത്രത്തിന്റെയും ആദ്യദിന കലക്‌ഷൻ താരതമ്യപ്പെടുത്തിയുള്ള ട്വീറ്റാണു കരൺ ജോഹറിനു വിനയായത്.

ഷാരൂഖിന്റെ ഉറ്റ സുഹൃത്തെന്നു പേരെടുത്ത കരൺ ജോഹറിൽ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകർ നിരാശയോടെ പറയുന്നു. വിവാദം കനത്തതോടെ ജോഹർ വിശദീകരണവുമായി ‌രം​ഗത്തെത്തി. സാങ്കേതിക പ്രശ്നങ്ങൾ കാരണം സംഭവിച്ച പിഴവാണിതെന്നു പറഞ്ഞ ജോഹർ, ട്വീറ്റ് അൺലൈക്ക് ചെയ്യുകയും ചെയ്തു.

പ്രിയ സുഹൃത്തിനു പിന്തുണയുമായി ഷാരൂഖ് ഖാനും രംഗത്തെത്തിയിട്ടുണ്ട്. കരൺ ജോഹറിനു വസ്ത്രധാരണത്തിലും മറ്റും നല്ല അറിവും ശ്രദ്ധയുമാണെങ്കിലും സാങ്കേതികമായി പിന്നോട്ടാണെന്ന് ഷാരൂഖ് ഖാൻ വ്യക്തമാക്കി. തെറ്റുകൾ സാധാരണമാണ്. യുദ്ധമുണ്ടാക്കാതെ സ്നേഹം പുലർത്തൂവെന്നും ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com