ഇരുപത്തിയേഴാമനായി പൃഥ്വിരാജ്; ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്; വേറെ ലെവല്‍ എന്ന് ആരാധകര്‍

റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്
ഇരുപത്തിയേഴാമനായി പൃഥ്വിരാജ്; ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്; വേറെ ലെവല്‍ എന്ന് ആരാധകര്‍

രു രാത്രിയുടെ കാത്തിരിപ്പിന് വിരാമം. ലീസിഫറിന്റെ ഇരുപത്തി ഏഴാം പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ പൃഥ്വിരാജാണ് സര്‍പ്രൈസ് പോസ്റ്ററിലുള്ളത്. സയേദ് മസൂദ് എന്ന കഥാരപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സ്‌കള്‍ കാപ്പ് ധരിച്ച് കൂളിങ് ഗ്ലാസ് ധരിച്ച് കറുത്ത വേഷത്തില്‍ നില്‍ക്കുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററില്‍ കാണുന്നത്. പൃഥ്വിരാജ് ചിത്രത്തിലുണ്ടെന്ന ചെറിയ സൂചന പോലും പുറത്തുവിടാതെയാണ് അണിയറ പ്രവര്‍ത്തകര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 

ഇരുപത്തി ആറ് പോസ്റ്ററുകളാണ് ചിത്രത്തിലുള്ളത് എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. 26ാമനായി നായകന്‍ മോഹന്‍ലാല്‍ എത്തിയതോടെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അവസാനിച്ചതായി കരുതിയിരിക്കുമ്പോഴാണ് ഇന്നലെ സര്‍പ്രൈസ് പോസ്റ്ററിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. ഇത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ലൂസിഫര്‍ നിറയുകയായിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, മോഹന്‍ലാലിന്റെ ഡബിള്‍ റോള്‍ അങ്ങനെ ആരാധകരുടെ പ്രെഡിക്ഷന്‍ നീണ്ടുപോയി. എന്തായാലും റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രിയദര്‍ശനി രാംദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ബോളിവുഡ് നടന്‍ വിവേക് ഒബ്രോയാണ് പ്രതിനായക വേഷത്തില്‍. വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളത്തിന്റെ യുവതാരങ്ങളായ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ നൈല ഉഷ, സാനിയ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയ വലിയ നിരയാണ് ചിത്രത്തിലുള്ളത്. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com