'നിങ്ങളെ നിരാശപ്പെടുത്തിയതിന് മാപ്പ്, ഇനി ഞാന്‍ കഠിനാധ്വാനം ചെയ്യും'; ആലിയ മികച്ച നടിയായതിന് പിന്നാലെ ക്ഷമാപണവുമായി ദീപിക

ഫിലിംഫെയര്‍ അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡിന് അവസാന റൗണ്ടില്‍ എത്തിയെങ്കിലും ആലിയ ഭട്ടിന്റെ റാസിക്കു മുന്‍പില്‍ ദീപികയുടെ പത്മാവത് വീഴുകയായിരുന്നു
'നിങ്ങളെ നിരാശപ്പെടുത്തിയതിന് മാപ്പ്, ഇനി ഞാന്‍ കഠിനാധ്വാനം ചെയ്യും'; ആലിയ മികച്ച നടിയായതിന് പിന്നാലെ ക്ഷമാപണവുമായി ദീപിക

രാധകരോട് ക്ഷമ പറഞ്ഞ് ദീപിക പദുക്കോണ്‍. ഫിലിംഫെയര്‍ വാര്‍ഡ് ലഭിക്കാതിരുന്നതിന് പിന്നാലെയാണ് ആരാധകരോട് ക്ഷമ പറഞ്ഞ് താരം രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഫിലിംഫെയര്‍ അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡിന് അവസാന റൗണ്ടില്‍ എത്തിയെങ്കിലും ആലിയ ഭട്ടിന്റെ റാസിക്കു മുന്‍പില്‍ ദീപികയുടെ പത്മാവത് വീഴുകയായിരുന്നു. എന്നാല്‍ ഇതിനെതിരേ ദീപിക ഫാന്‍സ് രംഗത്തെത്തിയിരുന്നു. താരത്തിന്റെ പ്രധാന ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കാതിരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. അതിന് പിന്നാലെയാണ് താരം ക്ഷമാപണവുമായി എത്തിയത്. 

ദീപിക പദുക്കോണ്‍ ഫാന്‍പേജ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് താരം ക്ഷമാപണം പോസ്റ്റ് ചെയ്തത്. എന്റെ എല്ലാആരാധകരോടും, നിങ്ങളെ നിരാശപ്പെടുത്തിയതില്‍ ക്ഷമിക്കുക. ഇനിമുന്‍പത്തേക്കാള്‍ നന്നായി കഠിനാധ്വാനം ചെയ്യും.' താരം കുറിച്ചു. എന്തായാലും താരത്തിന്റെ ആരാധകര്‍ പ്രതീക്ഷയിലാണ്. ക്ഷമാപണം വന്നതിന് പിന്നാലെ ദീപികയുടെ പേജില്‍ ആശംസ സന്ദേശങ്ങള്‍ നിറയുകയാണ്. 

ആലിയയെ കൂടാതെ ബദായ് ഹോയിലെ അഭിനയത്തിന് നീന ഗുപ്ത, ഹിച്ഛ്കിയിലെ അഭിനയത്തിന് റാണി മുഖര്‍ജി, അന്ധതുനിലേതിന് തബു എന്നിവരും പരിഗണനയിലുണ്ടായിരുന്നു. ദീപികയുടെ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന് പത്മാവതിലെ പ്രകടനത്തിന് ക്രിട്ടിക്‌സ് ബെസ്റ്റ് ആക്റ്റര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മികച്ച നടിയായി തെരഞ്ഞെടുത്തതിന് പിന്നാലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ആലിയ ഭട്ട് കുറിപ്പ് പങ്കുവെച്ചിരുന്നു. 

ആസിഡ് ആക്രമണത്തിന്റെ ഇര ലക്ഷ്മിയുടെ കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ദീപിക. ചിത്രത്തിന്‍ഫെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം വൈറലായിരുന്നു. 2020 ജനുവരി പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com